Posted By user Posted On

നിലത്ത് കിടക്കേണ്ടിവന്നു, പ്രതിഷേധിച്ച് യാത്രക്കാർ; യുഎഇയിലേക്കുള്ള വിമാനം വൈകിയത് പത്ത് മണിക്കൂറിലേറെ,

ദുബൈയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം വൈകിയതോടെ വലഞ്ഞ് യാത്രക്കാർ. 10 മണിക്കൂറിലേറെയാണ് വിമാനം വൈകിയത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകൾ വൈകിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി.

എയർലൈൻറെ ഭാഗത്ത് നിന്ന് യാതൊരു ആശയവിനിമയവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. ജൂലൈ 13ന് അർധരാത്രി 1.50ന് പുറപ്പെടേണ്ട എസ്ജി-13 വിമാനം അവസാന നിമിഷം സാങ്കേതിക തകാർ മൂലം വൈകുകയായിരുന്നു. വിമാനത്തിൻറെ പ്രവർത്തനത്തിന് പ്രതീക്ഷിച്ചിതിലും കൂടുതൽ സമയം വേണ്ടി വന്നെന്നും ജീവനക്കാരുടെ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ കഴിഞ്ഞതായും സ്പൈസ്ജൈറ്റ് വക്താവ് പറഞ്ഞു. അസൗകര്യത്തിൽ എയർലൈൻ വക്താവ് ഖേദം പ്രകടിപ്പിച്ചു. തുടർന്ന് രാവിലെ മറ്റൊരു ക്രൂവിനെ നിയോഗിക്കുകയുമായിരുന്നു.

മിനിറ്റുകൾ മാത്രം വൈകുമെന്നാണ് അറിയിച്ചത് എന്നാൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നതായി യാത്രക്കാർ പരാതി പറഞ്ഞു. ആരും തന്നെ വ്യക്തമായൊരു വിശദീകരണം നൽകിയില്ലെന്നും കാത്തിരിക്കാൻ മാത്രമാണ് ജീവനക്കാർ പറഞ്ഞതെന്നും ഒരു യാത്രക്കാരൻ എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു. വിമാനം മണിക്കൂറുകൾ വൈകിയതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. തങ്ങൾക്ക് നിലത്ത് കിടക്കേണ്ടി വന്നതായും സ്വന്തമായി ഭക്ഷണം കഴിക്കേണ്ടി വന്നതായും ചില യാത്രക്കാർ പറഞ്ഞു. എയർലൈൻ ഒരു സൗകര്യവും ഏർപ്പാടാക്കിയിരുന്നില്ലെന്നും അവർ ആരോപിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *