Posted By user Posted On

ഇമാറാത്തി ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി മലയാള സിനിമയിലേക്ക്; സന്തോഷം പങ്കുവെച്ച് ഖാലിദ്​

സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന്​ ആരാധകരുള്ള ഇമാറാത്തി ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി മലയാള സിനിമയിൽ അതിഥി വേഷത്തിലെത്തുന്നു. ‘ചത്താ പച്ച-ദ റിങ്​ ഓഫ്​ റൗഡീസ്​’ എന്ന അർജുൻ അശോകൻ മുഖ്യ വേഷമിടുന്ന സിനിമയിലാണ്​ അഭിനയിക്കുന്നത്​.

അദ്വൈത്​ നായർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഫോർട്​ കൊച്ചിയിലാണ്​ നടക്കുന്നത്​. സാമൂഹിക മാധ്യമങ്ങളിലൂടെ മലയാളികൾ അടക്കമുള്ളവരുടെ മനംകവർന്ന ഖാലിദ്​ ആദ്യമായാണ്​ സിനിമയിൽ വേഷമിടുന്നത്​. കേരളത്തിലെ വിവിധ പ്രദശേങ്ങൾ സന്ദർശിച്ച്​ അദ്ദേഹം നേരത്തെ നിരവധി ഉള്ളടക്കങ്ങൾ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിൽ പങ്കുവെച്ചിരുന്നു. നടൻ മമ്മൂട്ടിയുമായി നടത്തിയ അഭിമുഖവും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

ഇൻസ്റ്റഗ്രാം സ്​റ്റോറിയിൽ ഖാലിദ്​ തന്നെയാണ്​ സിനിമയിൽ വേഷമിടുന്ന കാര്യം​ പങ്കുവെച്ചത്​. ഈ വർഷം അവസാനത്തോടെ സിനിമ തിയറ്ററുകളിൽ എത്തുമെന്നാണ്​ കരുതുന്നത്​. പ്രഫഷണൽ ഗുസ്തിയുമായി ബന്ധപ്പെട്ട കഥയിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ ഇതിവൃത്തം. അർജുൻ അശോകന്​ പുറമെ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്​. ഷിഹാൻ ഷൗക്കത്താണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *