
‘തലയ്ക്കടിച്ചു വീഴ്ത്തി, കയ്യിലുള്ളതെല്ലാം കവർന്നു’; യുഎഇയിൽ ജോലി കഴിഞ്ഞ് മടങ്ങിയ മലയാളിക്ക് നേരെ ആക്രമണം
ഷാർജയിൽ മലയാളിയെ രാത്രിയിൽ ഇരുട്ടിന്റെ മറവിൽ ആക്രമിച്ച ശേഷം മൊബൈൽ ഫോണുകൾ കവർച്ച ചെയ്തു. കഴിഞ്ഞ ദിവസം അൽ ജുബൈലിനടുത്ത് കോർണിഷിലായിരുന്നു സംഭവം. ഷാർജയിൽ ഡ്രൈവറായ മലപ്പുറം കാക്കഞ്ചേരി സ്വദേശി ബഷീറാ(47)ണ് അക്രമത്തിനും കവർച്ചയ്ക്കും ഇരയായത്. പതിവുപോലെ രാത്രി 12 മണിയോടെ ജോലി കഴിഞ്ഞ് കോർണിഷിനടുത്തെ ർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത് താമസ സ്ഥലത്തേക്ക് നടക്കുമ്പോൾ ഇരുട്ടിൽ വാഹനങ്ങൾക്ക് മറവിൽ ഒളിച്ചിരുന്ന മൂന്നംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് ബഷീർ ഷാർജ പൊലീസിൽ പരാതിപ്പെട്ടു. കൂർത്തയായിരുന്നു മൂന്ന് പേരും ധരിച്ചിരുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)