
ഇനിമുതൽ ഖത്തറിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ ഇ- പേമെന്റ് സേവനം ഉറപ്പാക്കണം
ദോഹ: എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേമെന്റ് സേവനങ്ങൾ നൽകുന്നത് ഉറപ്പാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഓർമപ്പെടുത്തി. 2017ലെ നിയമം അനുസരിച്ച് എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ- പേയ്മെന്റ് സംവിധാനം നിർബന്ധമാണ്.
വ്യവസായ സ്ഥാപനങ്ങൾ ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ ഉറപ്പാക്കുന്നില്ലെങ്കിൽ 2015ലെ നിയമപ്രകാരം നിയമനടപടികൾക്ക് കാരണമാകുന്ന കുറ്റമാണ്. ഇതുപ്രകാരം 15 ദിവസത്തേക്കോ അല്ലെങ്കിൽ അതോറിറ്റി നിർണയിക്കുന്ന കാലയളവിലേക്കോ സ്ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള ശിക്ഷക്ക് വിധേയമാണ്. എന്തെങ്കിലും പരാതികൾ 16001 എന്ന നമ്പറിൽ അറിയിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം നിർദേശിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)