Posted By user Posted On

വേനൽക്കാല ഷോപ്പിങ് ഇനി കളറാകും; സമ്മർ സർപ്രൈസുമായി യുഎഇയിലെ മാളുകൾ

വേനൽക്കാല ഷോപ്പിങ് ആഘോഷമാക്കാൻ ദുബായിലെ മാളുകളിൽ സമ്മർ സർപ്രൈസ് ഇവന്റുകൾക്ക് തുടക്കം. കലാപരിപാടികൾ, ഗെയിം ഷോകൾ, സമ്മാനങ്ങൾ ഉൾപ്പെടെ വൻ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.12ന് സർക്കിൾ മാളിൽ ഡോൾ മാസ്ക്കോട്ടുകൾ ജനങ്ങളെ സന്ദർശിക്കും, സൂഖ് ഹത്ത പൂർണമായും സിൻഡ്രല്ലയുടെ പ്രകടനങ്ങൾക്കായി അന്നേ ദിവസം കാത്തിരിക്കും. 18ന് ഇബനു ബത്തൂത്ത മാളിൽ പിങ്ക് സർക്കസ് നടക്കും. 24ന് നഖീൽ മാളിൽ ബട്ടർഫ്ലൈ ലേഡീസ് ഇറങ്ങും. മിർദിഫ് സിറ്റി സെന്ററിൽ 26ന് റോളർ സ്റ്റേറ്റർമാരുടെ പ്രകടനമുണ്ടാകും. ഓഗസ്റ്റ് 9ന് നാദ് അൽ ഷെബ മാളിൽ അക്രോ റോക്കെറ്റ്സിന്റെ പ്രകടനമാണ് പ്രധാന ആകർഷണം. ഓഗസ്റ്റ് 15ന് ഇബനു ബത്തൂത്ത മാളിൽ കളിപ്പാവകൾ ഇറങ്ങും.

ഓഗസ്റ്റ് 16ന് ഡ്രാഗൺ മാർട്ടിലും റോളർ സ്കേറ്റേഴ്സ് എത്തും. അതേ ദിവസം സൂഖ് ഹത്തയിൽ കുഞ്ഞു ഫെയറികളുടെ പ്രകടനം കാണാം. ഓഗസ്റ്റ് 23ന് നാദ് അൽ ഷെബ മാളിൽ ഹുല ലൂപ് പ്രകടനമുണ്ട്. എല്ലാ വാരാന്ത്യങ്ങളിലും ബ്ലൂ വാട്ടേഴ്സ് ഐലൻഡിലും ദ് ഔട്‌ലെറ്റ് വില്ലേജിലും ബബിൾ സ്കേറ്റേഴ്സും മെക്സിക്കൻ ഫോക്ക് നർത്തകരും കാണികളെ ത്രസിപ്പിക്കാൻ എത്തും. ഈ മാസം 23ന് മാൾ ഓഫ് ദ് എമിറേറ്റ്സ് പൂർണമായും ജുറാസിക് കഥാപാത്രങ്ങൾക്കായി സമർപ്പിച്ചിരിക്കുകയാണ്.

17 മുതൽ ഓഗസ്റ്റ് 3 വരെ മിർദിഫ് സിറ്റി സെന്ററിൽ ഇൻഡോർ ബീച്ച് ഒരുക്കും. ദുബായ് ഫെസ്റ്റിവൽ സിറ്റി ബേ അവന്യുവിൽ ഓഗസ്റ്റ് 31വരെ മോദേഷ് സ്പ്ലാഷ് പാർക്ക് പ്രവർത്തിക്കും. കൊച്ചുകുട്ടികൾ മുതൽ കൗമാരക്കാർക്ക് വരെ ആസ്വദിക്കാനുള്ള ഗെയിമുകളും മറ്റ് വിനോദ പരിപാടികളും സ്പ്ലാഷ് പാർക്കിലുണ്ടാകും. ഫെസ്റ്റിവൽ സിറ്റി മാളിൽ ഓഗസ്റ്റ് 31വരെ ഫുട്ബോളുമായി ബന്ധപ്പെട്ട ഗെയിമുകൾ, ഫോട്ടോ ഷൂട്ടിനുള്ള സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തി മെസി എക്സ്പീരിയൻസ് എന്ന പേരിൽ പ്രത്യേക പരിപാടി ഒരുക്കിയിട്ടുണ്ട്.

സമ്മർ സർപ്രൈസിന്റെ ഭാഗമായ ഇൻഡോൾ മാൾ റണ്ണിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. 13ന് ഇബനു ബത്തൂത്ത മാളിലും ഓഗസ്റ്റ് 3ന് മാൾ ഓഫ് ദ് എമിറേറ്റ്സിലും ഓഗസ്റ്റ് 10ന് വാഫി മാളിലുമാണ് ഇൻഡോർ റൺ. റജിസ്ട്രേഷൻ ഫീസ് 85 ദിർഹം. ഓഗസ്റ്റ് 31ന് ഫെസ്റ്റിവൽ സിറ്റി മാളിലാണ് ഫൈനൽ റൺ.

മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്റർ ദെയ്റ, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ മെയ്സം എന്നിവിടങ്ങളിൽ നിന്ന് 300 ദിർഹത്തിന് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഷെയർ ആപ്ലിക്കേഷന്റെ മില്ലിനെയർ നറുക്കെടുപ്പിൽ അവസരം ലഭിക്കും.

4 ഭാഗ്യശാലികൾക്ക് 10 ലക്ഷം ഷെയർ പോയിന്റുകളാണ് സമ്മാനം. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ 300 ദിർഹത്തിനു സാധനങ്ങൾ വാങ്ങുന്നവർക്ക് ആഴ്ച തോറും സമ്മാനങ്ങളും മെഗാ സമ്മാനമായി പോൾസ്റ്റാറിന്റെ കാർ നേടാൻ അവസരമുണ്ട്. ദുബായ് ഔട്‌ലെറ്റ് മാളിൽ 200 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ സുഈസ്റ്റ് എസ്‌യുവി സ്വന്തമാക്കാം.

സമ്മർ സർപ്രൈസിന്റെ ഭാഗ്യചിഹ്നങ്ങളായ മോദേഷും ദാനയും ഈ ദിവസങ്ങളിൽ വിവിധ മാളുകളിൽ സന്ദർശനം നടത്തും. 12ന് ഫെസ്റ്റിവൽ സിറ്റി മാളിലും 19ന് മിർദിഫ് സിറ്റി സെന്ററിലും 18, 25 തീയതികളിൽ ഇബനു ബത്തൂത്ത മാളിലും എത്തും.

ദുബായ് ഫ്രെയിം, ഡ്രാഗൺ മാർട്ട്, സൂഖ് ഹത്ത, മെർക്കാറ്റോ, സർക്കിൾ മാൾ, അൽ ബർഷ സിറ്റി സെന്റർ, ദെയ്റ സിറ്റി സെന്റർ എന്നിവിടങ്ങളിലും ഇരുവരെയും കാണാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *