
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധം; യുഎഇയിൽ ജയിലിലായിരുന്ന പ്രവാസി കൗമാരക്കാരനെ മോചിപ്പിച്ചു
പ്രായപൂർത്തിയാകാത്ത കൗമാരക്കാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് തടവിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ ദുബൈ മോചിപ്പിച്ചു. ബ്രിട്ടീഷ് പൗരനായ 19കാരൻ മാർക്കസ് ഫക്കാനയെയാണ് മോചിപ്പച്ചത്.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച ഇളവിലാണ് മാർക്കസ് ഫക്കാന മോചിപ്പിക്കപ്പെട്ടത്. ബ്രിട്ടീഷ് പൗരയായ കൗമാരക്കാരിയുമായി പ്രായപൂർത്തിയാകും മുൻപേ ബന്ധം പുലർത്തി എന്നതായിരുന്നു കേസ്. പെൺകുട്ടിക്ക് 17 വയസ്സ് ആയിരുന്നു പ്രായം. മൊത്തം 985 പേരാണ് ഈദ് കാലയളവിൽ മോചിപ്പിക്കപ്പെട്ടത്. ഈ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ജൂൺ മൂന്നിന് ബ്രിട്ടീഷുകാരനായ മാർക്കസ് ഫക്കാനയെ വിട്ടയച്ചതെന്ന് ദുബൈ സർക്കാരിന്റെ മീഡിയ ഓഫിസ് അറിയിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെങ്കിലും പെൺകുട്ടിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. യുഎഇ നിയമം അനുസരിച്ച് ലൈംഗിക ബന്ധത്തിന് സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്. ഈ നിയമ ലംഘനത്തിനാണ് മാർക്കസ് ഫക്കാന ശിക്ഷിക്കപ്പെട്ട് ജയിലിലായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)