Posted By user Posted On

ടോ​യ് ഫെ​സ്റ്റി​വ​ൽ; കളിപ്പാട്ടങ്ങളുടെ ഉത്സവത്തിന് ഖത്തർ ഒരുങ്ങി

ദോ​ഹ: ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ക​ളി​ക​ളു​മാ​യി ടോ​യ് ഫെ​സ്റ്റി​വ​ൽ ഒ​രു​ങ്ങു​ന്നു. ​

ലോ​ക​ത്തി​ലെ വ​മ്പ​ൻ ക​ളി​പ്പാ​ട്ട നി​ർ​മാ​താ​ക്ക​ളാ​യ ക​മ്പ​നി​ക​ളെ​യെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​മി​പ്പി​ച്ച് വി​സി​റ്റ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ടോ​യ് ഫെ​സ്റ്റി​വ​ൽ ​ജൂ​ലൈ ആ​റു മു​ത​ൽ ആ​ഗ​സ്റ്റ് നാ​ലു വ​രെ ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കും.

ടെ​ലി​കോം ക​മ്പ​നി​യാ​യ ഉ​​രീ​ദു അ​ണ് കു​ഞ്ഞു​കു​ട്ടി​ക​ളു​ടെ വ​ലി​യ ലോ​ക​ത്തി​ന് വേ​ദി​യൊ​രു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന പാ​ർ​ട്ണ​ർ. ഖ​ത്ത​റി​ലെ വേ​ന​ൽ​ക്കാ​ല പ​രി​പാ​ടി​ക​ളി​ൽ പ്ര​ധാ​ന​മാ​യ ടോ​യ് ഫെ​സ്റ്റി​വ​ലി​ൽ കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മാ​യി ലൈ​വ് ഷോ​ക​ൾ, ഇ​മ്മേ​ഴ്സി​വ് ആ​ക്റ്റി​വേ​ഷ​ൻ​സ്, സ​മ്മ​ർ ക്യാ​മ്പ് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട​താ​ണ്. 17,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലു​ള്ള ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ൽ അ​ഞ്ച് സോ​ണു​ക​ളി​ലാ​യി പ​രി​പാ​ടി​ക​ൾ ന​ട​ക്കും. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഫാ​ൻ​സി ഐ​ല​ൻ​ഡ്, ആ​ൺ​കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും ചാ​മ്പ്യ​ൻ​സ് ലാ​ൻ​ഡ്, പ്രീ ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക്യു​ട്ടി പൈ ​ലാ​ൻ​ഡ്, ഇ​ൻ​ഫ്ല​റ്റ​ബ്ൾ ഗെ​യി​മു​ക​ൾ​ക്കാ​യി ഹൈ​പ്പ​ർ ലാ​ൻ​ഡ്, സ്റ്റേ​ജ് ഷോ​ക​ൾ​ക്കാ​യി പ്രാ​ധാ​ന വേ​ദി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തു​ന്ന​വ​ർ​ക്ക് സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ദി​വ​സേ​ന 10ല​ധി​കം സ്റ്റേ​ജ് ഷോ​ക​ൾ സം​ഘ​ടി​പ്പി​ക്കും. സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, നൃ​ത്ത പ​രി​പാ​ടി​ക​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി 10 റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളും ഫു​ഡ് കോ​ർ​ട്ടും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ മാ​ത്ര​മ​ല്ല മു​തി​ര്‍ന്ന​വ​രെ കൂ​ടി ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ​യും കു​ട്ടി​ക്ക​ളി​യു​ടെ​യും മാ​ന്ത്രി​ക ലോ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യാ​ണ് ഫെ​സ്റ്റി​വ​ല്‍ വ​രു​ന്ന​ത്. ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ​യും വി​നോ​ദ​ങ്ങ​ളു​ടെ​യും പു​തി​യ ലോ​ക​മാ​കും മൂ​ന്നാ​മ​ത് ടോ​യ് ഫെ​സ്റ്റി​വ​ൽ ഖ​ത്ത​റി​ന് സ​മ്മാ​നി​ക്കു​ക.

വേ​ന​ൽ​ക്കാ​ല പ​രി​പാ​ടി​യാ​യ ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ൽ വീ​ണ്ടും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ത്ത​വ​ണ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്നും ഫെ​സ്റ്റി​വ​ൽ​സ് ആ​ൻ​ഡ് ഇ​വ​ന്റ്‌​സ് ഡെ​ലി​വ​റി മാ​നേ​ജ​ർ ഹ​മ​ദ് അ​ൽ ഖാ​ജ പ​റ​ഞ്ഞു.

ടോ​യ് ഫെ​സ്റ്റി​വ​ൽ സ​മ്മ​ർ ക്യാ​മ്പ്, ‘ബാ​ക്ക് ടു ​സ്‌​കൂ​ൾ’ പ​രി​പാ​ടി​ക​ളി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നും പ​ഠ​ന​ത്തി​നും അ​വ​സ​ര​മൊ​രു​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൊ​റ​ർ ഹൗ​സ്, പ​ബ്ജി, ബാ​റ്റി​ൽ ഗ്രൗ​ണ്ട്, ഷെ​ർ​ല​ക് ഹോം​സ് എ​സ്കോ​പ് റൂം ​തു​ട​ങ്ങി വി​നോ​ദ​വും വി​ജ്ഞാ​ന​വും പ​ക​രു​ന്ന പ​രി​പാ​ടി​ക​ളും ഫെ​സ്റ്റി​വ​ലി​ൽ ഉ​ണ്ടാ​കും.

ടി​ക്ക​റ്റ്, പ്ര​വ​ർ​ത്ത​ന സ​മ​യം

  • പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി 10 വ​രെ​യും വാ​രാ​ന്ത്യ ദി​ന​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി 11 വ​രെ​യു​മാ​ണ് ടോ​യ് ഫെ​സ്റ്റി​വ​ലി​ന്റെ പ്ര​വ​ർ​ത്ത​ന സ​മ​യം. ടി​ക്ക​റ്റ് മു​ഖേ​ന​യാ​വും സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. അ​ഞ്ച് ടി​ക്ക​റ്റ് കാ​റ്റ​ഗ​റി​ക​ളാ​ണു​ള്ള​ത്.
  • ടി​ക്ക​റ്റ് കാ​റ്റ​ഗ​റി​ക​ൾ: എ​ൻ​ട്രി ടി​ക്ക​റ്റ്: 50 റി​യാ​ൽ,
  • അ​ൾ​ട്ടി​മേ​റ്റ് ഫ​ൺ ടി​ക്ക​റ്റ്: 80 റി​യാ​ൽ, ഫാ​സ്റ്റ് ട്രാ​ക്ക് ടി​ക്ക​റ്റ്: 300 റി​യാ​ൽ,
  • ഫാ​മി​ലി എ​ൻ​ട്രി: 200 റി​യാ​ൽ, വി.​വി.​ഐ.​പി ടി​ക്ക​റ്റ്: 1500 റി​യാ​ൽ.
  • ടി​ക്ക​റ്റ് ബു​ക്കി​ങ്ങി​നും ഫാ​മി​ലി പാ​സു​ക​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ

സ​മ്മ​ർ ക്യാ​മ്പ്

ഫെ​സ്റ്റി​വ​ൽ കാ​ല​യ​ള​വി​ൽ നാ​ലു മു​ത​ൽ 12 വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ക്യു.​ടി.​എ​ഫ് സ​മ്മ​ർ ക്യാ​മ്പ് ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു മ​ണി​വ​രെ​യാ​ണ് ക്യാ​മ്പ്. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ആ​ർ​ട്ട് ആ​ൻ​ഡ് ഡി​സൈ​ൻ ക്ലാ​സു​ക​ൾ, സ​യ​ൻ​സ് സ്ട്രീ​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശാ​സ്ത്ര​പ​രീ​ക്ഷ​ണ​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി ഇ​ന്റ​റാ​ക്ടി​വ് പ​രി​പാ​ടി​ക​ൾ, ശാ​രീ​രി​ക പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ബാ​ക്ക് ടു ​സ്‌​കൂ​ൾ

ടോ​യ് ഫെ​സ്റ്റി​വ​ലി​ൽ ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ‘ബാ​ക്ക് ടു ​സ്‌​കൂ​ൾ’ പ്രോ​ഗ്രാം അ​വ​സാ​ന ആ​ഴ്ച​യാ​ണ്. തീം ​ഷോ​ക​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, സ​മ്മാ​ന വി​ത​ര​ണം എ​ന്നി​വ ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. പു​തി​യ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ൽ സ്‌​കൂ​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ ശേ​ഖ​ര​വും ഒ​രു​ക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *