
പുതിയ മാറ്റങ്ങളുമായി ഖത്തറിന്റെ ഒരു റിയാൽ നോട്ട് പുറത്തിറക്കി
ദോഹ ∙ പുതിയ മാറ്റങ്ങളുമായി ഖത്തറിന്റെ ഒരു റിയാൽ നോട്ട് പുറത്തിറക്കി. ഖത്തർ സെൻട്രൽ ബാങ്ക് ആണ് പുതിയ നോട്ട് പുറത്തിറക്കിയത്. ഖത്തറിന്റെ കറൻസികളുടെ അഞ്ചാം സീരിസിന്റെ ഭാഗമാണിത്. പുതിയ നോട്ടിൽ ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങൾ, ഇഷ്യൂ തീയതി എന്നിവയിലാണ് മാറ്റമുള്ളത്. ഔദ്യോഗിക ലോഗോ കൂടുതൽ വ്യക്തതയോടെയാണ് പുതിയ നോട്ടിൽ നൽകിയിരിക്കുന്നത്. ഒരു റിയാൽ നോട്ടിന്റെ ഒരു വശത്ത് താഴെയായി അറബിക് അക്കമാണ് നേരത്തെ നൽകിയിരുന്നത്. പുതിയ നോട്ടിൽ ഇംഗ്ലിഷ് അക്കത്തിലാണ് നൽകിയിരിക്കുന്നത്. പുതിയതിൽ നോട്ട് പുറത്തിറക്കിയ തീയതിയും ഉണ്ട്. അതേസമയം നിലവിലുള്ള ഒരു റിയാലിന്റെ നോട്ട് പിൻവലിച്ചിട്ടില്ല. മറ്റ് കറന്‍സികള്‍ക്കും പുതിയ മാറ്റം ബാധകമാകുമെന്നും ഇതു സംബന്ധിച്ച പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)