
മിനയിലെ ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തര്‍; സൂചികയില്‍ ഇടം നേടുന്നത് ഇത് ഏഴാം തവണ
ദോഹ ∙ ആഗോള സമാധാന സൂചികയില്‍ മിന മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തര്‍ വീണ്ടും ഒന്നാമത്. കഴിഞ്ഞ 19 വര്‍ഷത്തിനിടെ ഇത് 7-ാം തവണയാണ് മിന മേഖലയിലെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമായി സൂചികയില്‍ ഖത്തര്‍ ഒന്നാമതെത്തുന്നത്. ആഗോള തലത്തില്‍ 27-ാം സ്ഥാനത്താണ്. മേഖലയില്‍ കുവൈത്ത് രണ്ടാം സ്ഥാനത്താണ്. ഒമാന്‍ മൂന്നാമതും യുഎഇ നാലാമതും ജോര്‍ദാന്‍ അഞ്ചാം സ്ഥാനത്തുമാണ്. ആഗോളതലത്തില്‍ കുവൈത്ത് 31-ാം സ്ഥാനത്തും ഒമാന്‍ 42, യുഎഇ 52, ജോര്‍ദാന്‍ 72 എന്നിങ്ങനെയാണ് പട്ടികയില്‍ ഇടം നേടിയത്. അതേസമയം മിനയിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യങ്ങള്‍ യമന്‍, സിറിയ, സുഡാന് എന്നിവയാണ്.
ആഗോള തലത്തില്‍ ഐസ് ലാന്‍ഡ് ആണ് ഒന്നാമത്. അയര്‍ലന്‍ഡ്, ഓസ്ട്രിയ, ന്യൂസീലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ് തൊട്ടുപിന്നില്‍. റഷ്യ, യുക്രെയ്ന് എന്നിവ സമാധാനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കോണമിക്സ് ആന്‍ഡ് പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഇപി) നടത്തിയ വിശകലനത്തില്‍ 163 രാജ്യങ്ങളാണ് (ആഗോള ജനസംഖ്യയുടെ 99.7 ശതമാനം വരുമിത്)പട്ടികയില്‍ ഇടം നേടിയത്. 2008 മുതല്‍ മിനയിലെ ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തര്‍ സൂചികയില്‍ ഇടം നേടുന്നുണ്ട്.
സാമൂഹിക സുരക്ഷയും സേഫ്റ്റിയും നിലവിലെ ആഭ്യന്തര, രാജ്യാന്തര കലാപങ്ങള്‍, സൈനീകരണം എന്നീ ഘടകങ്ങള്‍ വിലയിരുത്തിയാണ് വിശകലനം ചെയ്യുന്നത്.
ഖത്തറിന്റെ സ്ഥിരതയുള്ള പ്രാദേശിക നേതൃത്വവും ആഗോള റാങ്കിങ്ങും രാജ്യത്തിന്റെ പ്രതിരോധ ശേഷിയെയാണ് പ്രതിഫലിപ്പിക്കുന്നത്. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള മനോഭാവം, സ്ഥാപനങ്ങള്‍, ഘടന എന്നിവയെല്ലാം വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)