
എന്താണ് പ്രവാസി ഐഡി കാര്‍ഡ്? ‘പ്രവാസികളുടെ അവശ്യഘട്ടങ്ങളിൽ ഇടപെടാൻ സംസ്ഥാന സർക്കാർ’
പ്രവാസികളുടെ അവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ഐഡി കാര്‍ഡിലൂടെ സര്‍ക്കാരിന് പ്രവാസി കേരളീയരെ കണ്ടെത്താനും അവശ്യഘട്ടങ്ങളില്‍ ഇടപെടാനും സാധിക്കും. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന വിവിധ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നുണ്ട്. പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, നോർക്ക പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി, എൻആർകെ ഐഡി കാർഡ് എന്നിവ ഉദാഹരണങ്ങലാണ്. അത്തരം കാർഡുകളുടെ പ്രചാരണത്തിനായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന മാസാചരണത്തിന് തുടക്കമായി. നോർക്ക പ്രവാസി ഐഡി കാർഡ്- വിദേശത്ത് ആറു മാസത്തിൽ കൂടുതൽ രേഖാമൂലം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികൾക്ക് പ്രവാസി ഐഡി കാര്‍ഡിന്‍റെ അംഗമാകാം. പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം ലഭിക്കാനും ഇന്ത്യയിലെ മെഡിക്കൽ കോഴ്‌സുകളിലെ എൻആർഐ സീറ്റിലേക്കുള്ള പ്രവേശനത്തിനും സ്‌പോൺസറുടെ തിരിച്ചറിയൽ രേഖകളിൽ ഒന്നായും നോർക്ക പ്രവാസി ഐഡി കാർഡ് പ്രയോജനപ്പെടുത്താനാകും. പ്രവാസി ഐഡി കാര്‍ഡിന് അപേക്ഷിക്കാന്‍ പ്രായപരിധി 18 മുതല്‍ 70 വയസ് വരെയാണ്. മൂന്ന് വര്‍ഷമാണ് കാലാവധി. അപകട മരണത്തിന് അഞ്ച് ലക്ഷം രൂപ ലഭിക്കും. അപകടം മൂലം ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യമുണ്ടായാൽ രണ്ട് ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപേക്ഷാ ഫീസ്: 408 രൂപ (പുതുതായി അപേക്ഷിക്കാനും കാർഡ് പുതുക്കാനും) ആണ് അപേക്ഷാ ഫീസ്. ഓൺലൈൻ ആയി അടയ്ക്കാം. പാസ്പോർട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവയുടെ പകർപ്പ്, വീസാ പേജ്/ഇക്കാമ/വർക്ക് പെർമിറ്റ്/റസിഡന്റ് പെർമിറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് ആവശ്യമായ രേഖകൾ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)