
മാനദണ്ഡങ്ങൾ ലംഘിച്ചു; യുഎഇയിൽ രണ്ട് എൻജിനീയറിങ് സ്ഥാപനങ്ങളുടെ ലൈസൻസ് മരവിപ്പിച്ചു
അംഗീകൃത കെട്ടിട നിർമാണ, തൊഴിൽ മാനദണ്ഡങ്ങൾ ലംഘിച്ച രണ്ട് എൻജിനീയറിങ് കൺസൽറ്റന്റ് ഓഫിസുകളുടെ ലൈസൻസ് ദുബായ് നഗരസഭ മരവിപ്പിച്ചു. ഈ സ്ഥാപനങ്ങൾക്ക് അടുത്ത ആറു മാസത്തേക്ക് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനും മുനിസിപ്പാലിറ്റി വിലക്കി. എൻജിനീയറിങ് കൺസൽട്ടിങ് രംഗം മെച്ചപ്പെടുത്തുന്നതിനും കെട്ടിട ഉടമകളുടെയും ഡവലപ്പർമാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് നിയമ ലംഘകരെ ശിക്ഷിക്കുന്നതെന്ന് നഗരസഭ അറിയിച്ചു.എന്നാൽ ഓഫിസുകളുടെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രഫഷനൽ മികവ് പുലർത്താൻ എൻജിനീയറിങ് മേഖലയിലെ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതു പരിശോധിച്ചു ഉറപ്പിക്കാൻ മുനിസിപ്പാലിറ്റിക്ക് പ്രത്യേക വിഭാഗമുണ്ട്. ഇതുവഴി നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/ELNE8zKlSBPBsCEhfUubzv?mode=ac_t
Comments (0)