
പൊതുജനാരോഗ്യത്തിന് ഭീഷണി; യുഎഇയിലെ ഈ ഭക്ഷ്യസ്ഥാപനം പൂട്ടി
പൊതുജനാരോഗ്യത്തിന് ഹാനികരമായ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് അബൂദബിയിലെ എം.എസ് ഫുഡ് ട്രേഡിങ് എന്ന സ്ഥാപനം പൂട്ടിച്ചു. അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി(അഡാഫ്സ)യാണ് പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്.
നിയമലംഘനം തിരുത്തി അധികൃതരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ സ്ഥാപനത്തിന് തുടർ പ്രവർത്തനത്തിന് അനുമതി നൽകുകയുള്ളൂ. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനായി എമിറേറ്റിലെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിലും ഭോജനശാലകളിലും അഡാഫ്സ നിരന്തര പരിശോധനകളാണ് നടത്തിവരുന്നത്. നിയമലംഘനം കണ്ടെത്തിയ സൂപ്പർമാർക്കറ്റുകൾ, റസ്റ്റാറന്റുകൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തിരുന്നു
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)