
കാലതാമസം ഒഴിവാക്കും: യുഎഇയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കോടതിയിൽ പ്രത്യേക ഡിവിഷൻ
കുട്ടികളുടെ സംരക്ഷണത്തിനും അക്രമ കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനുമായി ദുബായ് കോടതിയിൽ പ്രത്യേക ഡിവിഷൻ ആരംഭിച്ചു. ജുഡീഷ്യൽ നടപടിക്രമങ്ങളുടെ കാലതാമസം മൂലം കുട്ടികൾക്കു കൂടുതൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണു പ്രത്യേക ഡിവിഷൻ സ്ഥാപിച്ചത്.പഴ്സനൽ സ്റ്റേറ്റസ് ഡിപ്പാർട്മെന്റിന്റെ ഫാമിലി കേസ് വിഭാഗത്തിലാണു ചൈൽഡ് പ്രൊട്ടക്‌ഷൻ കേസുകൾ റജിസ്റ്റർ ചെയ്യുക. അവഗണന, അക്രമം, കുട്ടികളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കൽ എന്നിവയ്ക്കു വിധേയമാകുന്നവരുടെ കേസുകൾ നിരീക്ഷിക്കുന്നതിലും പിന്തുടരുന്നതിലും സ്പെഷലൈസ് ചെയ്ത ഒരു കേന്ദ്ര സ്ഥാപനമാണു ചൈൽഡ് പ്രൊട്ടക്‌ഷൻ ഡിവിഷൻ. 18 വയസ്സിനു താഴെയുള്ളവരുടെ കേസുകളാണ് ഈ വിഭാഗത്തിൽ പരിഗണിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)