Posted By user Posted On

ബാഗിനുള്ളിൽ നിന്ന് ‘തലപൊക്കി’ വിഷപാമ്പുകൾ; വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയിൽ ഇന്ത്യക്കാരൻ കുടുങ്ങി

ബാങ്കോക്ക് ∙ തായ്​ലൻഡിൽ നിന്ന് അപൂർവ ഇനം  ജീവനുള്ള വിഷപാമ്പുകളുമായെത്തിയ യാത്രക്കാരൻ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിൽ. 16  വിഷ പാമ്പുകളുമായെത്തിയ ചെന്നൈ സ്വദേശിയായ 34 വയസ്സുകാരനാണ് പിടിയിലായത്.വെള്ളിയാഴ്ച രാത്രി ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരുടെ ബാഗേജ് പരിശോധനക്കിടെയാണ് കോട്ടൺ ബാഗിനുള്ളിൽ പാമ്പുകളെ ഒളിപ്പിച്ചിരിക്കുന്നതായി കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. പിടികൂടിയവയിൽ കെനിയൻ സാൻഡ് ബോസ്, ആൽബിനോ എന്നീ വിഷപാമ്പുകളും ഉൾപ്പെടുന്നു.

ചെന്നൈ സ്വദേശിയായ ഗുഡ്മാൻ ലിൻഫോർഡ് ലിയോ (34) ആണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.  ഈ മാസം ഇതു മൂന്നാം തവണയാണ് മുംബൈ എയർപോർട്ടിൽ വിഷപാമ്പുകളുമായെത്തുന്ന യാത്രക്കാരെ പിടികൂടുന്നത്. നേരത്തെ പിടികൂടിയ യാത്രക്കാരും തായ്​ലൻഡിൽ നിന്നെത്തിയവർ ആയിരുന്നു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *