Posted By user Posted On

ഇറാഖ്, ജോർദാൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്

ദോഹ∙ വരും ദിവസങ്ങളിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇറാഖ്, ലബനൻ, ജോർദാൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് . ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത തുറക്കുന്ന സാഹചര്യത്തിലാണ് സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നത്.ഇറാഖിൽ വ്യോമപാത തുറന്നതിനാൽ ജൂൺ 30 മുതൽ ബാഗ്ദാദ്, ജൂലൈ 1 മുതൽ ഇർബിൽ, ജൂലൈ 2 മുതൽ സുലൈമാനിയ, നജാഫ്, ജൂലൈ 3 മുതൽ ബസ്ര എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നത്.

ജൂലൈ 1 മുതൽ ലബനനിലെ ബെയ്റൂട്ട്-റാഫിക് ഹരിരി, ജോർദാനിലെ ക്യൂൻ ആലിയ രാജ്യാന്തര വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ വീണ്ടും തുടങ്ങും.

അതേസമയം ഇറാൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ഇവിടങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും കൃത്യമായ വിവരങ്ങൾ യഥാസമയം യാത്രക്കാരെ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാർ യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ ഷെഡ്യൂൾ സ്റ്റേറ്റസ് പരിശോധിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *