Posted By user Posted On

അടച്ച സംഭവം; കേരളത്തിൽ നിന്ന് ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നു, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വഴി തിരിച്ചുവിട്ടു

കൊച്ചി: ഖത്തർ വ്യോമപാത അടച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി അധികൃതർ. കൊച്ചിയിൽ നിന്നും ദോഹയിലേക്ക് 6.53 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം വഴിതിരിച്ചു വിട്ടു. ഈ വിമാനം മസ്കറ്റിൽ ലാൻ്റിം​ഗ് നടത്തി. ദോഹയിലേക്ക് രാത്രി 12.50 ന് പുറപ്പെടേണ്ട വിമാനവും 10.10 ന് പുറപ്പെടേണ്ട റിയാദ് വിമാനവും റദ്ദാക്കി. പുലർച്ചെ 2.53 ന് കൊച്ചിയിൽ എത്തേണ്ട ഖത്തർ എയർവേസ് വിമാനം എത്താൻ വൈകുമെന്നും വിവരം ലഭിച്ചു. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് 10.15 ന് പോയ വിമാനം 45 മിനിറ്റിന് ശേഷം തിരിച്ചു വിളിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *