
ഡിസൈനർ ഹാൻഡ്ബാഗ് മോഷണം: യുഎഇയിൽ പ്രവാസി യുവതിക്ക് തടവ് ശിക്ഷ
ദുബായിലെ ഒരു ആഡംബര റീട്ടെയിൽ സ്റ്റോറിൽ നിന്ന് ഒന്നര ലക്ഷത്തിലേറെ രൂപ(7,000 ദിർഹം) വിലവരുന്ന ഡിസൈനർ ഹാൻഡ്ബാഗ് മോഷ്ടിച്ച കേസിൽ ഒരു യൂറോപ്യൻ യുവതിക്ക് മിസ്ഡിമനർ കോടതി ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും.അടുത്ത കാലത്താണ് സംഭവം. ഒരു കൂട്ടം ആളുകൾ സ്റ്റോർ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഹാൻഡ്ബാഗ് കാണാതായത്. സംശയം തോന്നിയ ജീവനക്കാരൻ നൽകിയ വിവരത്തെ തുടർന്ന് അന്വേഷണമാരംഭിച്ചു. കടയിലെ ജീവനക്കാരന്റെ മൊഴി പ്രകാരം ഒരു പുരുഷനും നാല് സ്ത്രീകളും അടങ്ങുന്ന അഞ്ചംഗ സംഘം ഉപയോക്താക്കളായി സ്റ്റോറിലെത്തി സാധനങ്ങളുടെ വില തിരക്കി സംഭാഷണത്തിൽ ഏർപ്പെടുകയായിരുന്നു.
അവർ പോയതിന് ശേഷം ജീവനക്കാരന് സംശയം തോന്നുകയും സ്റ്റോറിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് മോഷണം വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളിൽ, സംഘത്തിലെ ഒരു സ്ത്രീ മറ്റുള്ളവർ ജീവനക്കാരെ ശ്രദ്ധതിരിക്കുന്നതിനിടെ അതിവിദഗ്ധമായി ഹാൻഡ്ബാഗ് എടുക്കുന്നത് വ്യക്തമായി കാണാമായിരുന്നു.
ഈ ആസൂത്രിത മോഷണം കൃത്യമായി തെളിയിക്കുന്നതായിരുന്നു ദൃശ്യങ്ങൾ. വിവരമറിഞ്ഞയുടൻ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘം ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ സഹോദരങ്ങൾക്കൊപ്പം മാൾ സന്ദർശിക്കുന്നതിനിടെയാണ് താൻ ഹാൻഡ്ബാഗ് എടുത്തതെന്ന് യുവതി സമ്മതിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)