Posted By user Posted On

സു​ഹൃ​ത്തി​ന് ജാ​മ്യം നി​ന്നു; യാ​ത്രവി​ല​ക്കി​ൽ ചി​കി​ത്സ മു​ട​ങ്ങി, വലഞ്ഞ് പ്ര​വാ​സി മലയാളി

പ​ണം ക​ടം വാ​ങ്ങാ​ൻ സു​ഹൃ​ത്തി​ന് ജാ​മ്യം നി​ന്ന​തി​ൻറെ പേ​രി​ൽ ചി​കി​ത്സ​ക്ക് നാ​ട്ടി​ൽ​പോ​കാ​ൻ പോ​ലും ക​ഴി​യാ​തെ വ​ല​ഞ്ഞ്​ അ​ജ്മാ​നി​ലെ മ​ല​യാ​ളി പ്ര​വാ​സി. തൃ​ശൂ​ർ ജി​ല്ല​യി​ലെ പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി ഹ​നീ​ഫ​യാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ന​ട​ത്തി​പ്പി​ന് മു​പ്പ​തി​നാ​യി​രം ദി​ർ​ഹം ക​ടം വാ​ങ്ങാ​നാ​ണ് ഇ​ദ്ദേ​ഹ​വും മ​റ്റൊ​രാ​ളും ജാ​മ്യം നി​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ജാ​മ്യം നി​ന്ന വ്യ​ക്തി നേ​ര​ത്തേ നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. അ​ടി​യ​ന്ത​ര ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​തൊ​ന്നു​മ​റി​യാ​തെ ഇ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്.

നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് യാ​ത്രാ​വി​ല​ക്കു​ണ്ടെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. സു​ഹൃ​ത്ത് പ​ണം തി​രി​ച്ച​ട​ക്കാ​ത്ത​തി​നാ​ൽ ജാ​മ്യം നി​ന്ന ഹ​നീ​ഫ​ക്കെ​തി​രെ കേ​സു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ ഇ​ദ്ദേ​ഹ​ത്തി​ന് യാ​ത്രാ​വി​ല​ക്കു​ണ്ടെ​ന്ന് അ​റി​യി​ച്ച​ത്. ഇ​നി കോ​ട​തി വ​ഴി പി​ഴ​യ​ട​ച്ചാ​ൽ മാ​ത്ര​മേ ഇ​ദ്ദേ​ഹ​ത്തി​ന് നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​വൂ. നാ​ട്ടി​ൽ സ്വ​ന്ത​മാ​യി വീ​ട് പോ​ലു​മി​ല്ലാ​ത്ത പ്ര​വാ​സി​യാ​ണ് ഹ​നീ​ഫ.

ചി​കി​ത്സ​ക്കാ​യി വാ​ട​ക​ക്ക് വീ​ടെ​ടു​ത്ത് മ​ട​ങ്ങു​മ്പോ​ഴാ​ണ് ജാ​മ്യം നി​ന്ന​തി​ൻറെ പേ​രി​ലെ യാ​ത്രാ​വി​ല​ക്ക്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​നെ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ച്ചു. പ​ക്ഷേ, ഏ​ഴ് മാ​സം മു​മ്പ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി​ക്ക് ക​യ​റി​യ മ​ക​ന് പി​താ​വി​ൻറെ ചി​കി​ത്സ​ക്ക് ഒ​പ്പം പോ​കാ​ൻ അ​വ​ധി ചോ​ദി​ച്ച​തി​ൻറെ പേ​രി​ൽ ജോ​ലി ന​ഷ്ട​മാ​യെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. പി​ഴ​യ​ട​ക്കാ​നും യാ​ത്ര തു​ട​രാ​ൻ മ​റ്റൊ​രു ടി​ക്ക​റ്റെ​ടു​ക്കാ​നും ഇ​നി എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഹ​നീ​ഫ. ഇ​പ്പോ​ൾ മ​റ്റൊ​രു സു​ഹൃ​ത്തി​ൻറെ കാ​രു​ണ്യ​ത്തി​ൽ അ​ജ്മാ​നി​ലെ ഒ​രു ബെ​ഡ് സ്പേ​സി​ൽ ക​ഴി​യു​ക​യാ​ണ് ഇ​ദ്ദേ​ഹം. എ​ത്ര​യും പെ​ട്ടെ​ന്ന് കേ​സി​ൻറെ കാ​ര്യ​ങ്ങ​ൾ തീ​ർക്ക​ണം, നാ​ട്ടി​ലെ​ത്തി ഡോ​ക്ട​ർമാ​ർ നി​ർദേ​ശി​ച്ച അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം തു​ട​ങ്ങി​യ ചി​ന്ത​ക​ളു​ടെ ആ​കു​ല​ത​ക​ൾ പേ​റി ദി​ന​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ക​യാ​ണ് ഈ ​പ്ര​വാ​സി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *