Posted By user Posted On

അനറ്റോലിയൻ അഭ്യാസത്തിൽ പ​ങ്കെടുത്ത് അമിരി വ്യോമസേനയും

ദോ​ഹ: തു​ർ​ക്കി​യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സൈ​നി​ക അ​ഭ്യാ​സ​മാ​യ അ​ന​റ്റോ​ലി​യ​ൻ ഫീ​നി​ക്സി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ അ​മി​രി വ്യോ​മ​സേ​ന​യും. സൈ​നി​ക ശേ​ഷി​യും, മി​ക​വും ശ​ക്ത​മാ​ക്കാ​നും, സൗ​ഹൃ​ദ രാ​ഷ്ട്ര​ങ്ങ​ൾ​ക്കി​ട​യി​ലെ സൈ​നി​ക ബ​ന്ധം ഊ​ർ​ജി​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സൈ​നി​ക അ​ഭ്യാ​സം ന​ട​ന്ന​ത്.

തു​ർ​ക്കി​യ​യി​ൽ ന​ട​ന്ന അ​​ന​റ്റോ​ലി​യ​ൻ ഫീ​നി​ക്സ് സൈ​നി​ക അ​ഭ്യാ​സ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ അ​മി​രി വ്യോ​മ​സേ​ന

ഖ​ത്ത​റി​നു പു​റ​മെ, നാ​റ്റോ​യി​ലെ വി​വി​ധ ​അം​ഗ​രാ​ജ്യ​ങ്ങ​ളും പ​ങ്കു​ചേ​ർ​ന്നി​രു​ന്നു. മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന സൈ​നി​ക അ​ഭ്യാ​സ​ത്തി​ന്റെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം ‘എ​ക്സ്’ പ്ലാ​റ്റ്​​ഫോം വ​ഴി പ​ങ്കു​വെ​ച്ചു. സൈ​നി​ക വൈ​ദ​ഗ്ധ്യം, സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണ​വും ന​ട​പ്പാ​ക്ക​ലും, , പ​രി​ശീ​ല​നം, ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​നം, തി​ര​ച്ചി​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ഭ്യാ​സം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *