Posted By user Posted On

യുഎഇ വർക്ക് പെർമിറ്റുകൾ ഇനി നിമിഷങ്ങൾക്കുള്ളിൽ: എഐ സംവിധാനം പ്രാബല്യത്തിൽ

യുഎഇയിലെ തൊഴിൽ സേവന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. എഐയുടെ സഹായത്തോടെ വർക്ക് പെർമിറ്റുകൾ നിമിഷങ്ങൾക്കുള്ളിൽ നൽകുന്ന പുതിയ സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്.ഇത് മനുഷ്യന്റെ ഇടപെടൽ ഇല്ലാത്ത ഈ ഓട്ടോമേറ്റഡ് സംവിധാനം വഴി പേപ്പർവർക്കുകൾ ഒഴിവാക്കുകയും അനുമതികൾ വേഗത്തിൽ തന്നെ ലഭ്യമാക്കുകയും ചെയ്യുന്നു. ഇത് യുഎഇയിലെ കമ്പനികൾക്കും വ്യക്തിഗത ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമാണ് കൂടാതെ ദീർഘനേരമുള്ള കാത്തിരിപ്പ് ഒഴിവാക്കാനും ഈ നടപടി ഏറെ സഹായകമാകുന്നു.യുഎഇ ഗവൺമെന്റ് ലക്ഷ്യമിടുന്ന ‘സീറോ ബ്യൂറോക്രസി പ്രോഗ്രാമിന്റെ’ ഒരു പ്രധാന ഭാഗമായാണ് ഈ നടപടികൾ നടപ്പിലാക്കിയത്. കൂടാതെ. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സേവനങ്ങളുടെ വേഗത വർദ്ധിപ്പിക്കാനും പൊതുജനങ്ങൾക്ക് മികച്ച ഉപയോക്തൃ അനുഭവം നൽകാനും ഇത് ലക്ഷ്യമിടുകയും ചെയ്യുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *