Posted By user Posted On

നി​യ​മ​വി​രു​ദ്ധ വേ​ട്ട; ന​ട​പ​ടി​യു​മാ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം

ദോ​ഹ: രാ​ജ്യ​ത്തി​​ന്റെ ജൈ​വ സ​മ്പ​ത്തി​ന്​ ഭീ​ഷ​ണി​യാ​കും​വി​ധം നി​യ​മ​വി​രു​ദ്ധ വേ​ട്ട ന​ട​ത്തി​യ സം​ഘ​ത്തി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വി​ഭാ​ഗം. ഖ​ത്ത​റി​ന്റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ശ​മാ​ൽ ഉ​മ്മു അ​ൽ ക​ഹ​ബി​ലാ​ണ്​ നി​യ​മ​വി​രു​ദ്ധ വേ​ട്ട ക​ണ്ടെ​ത്തി​യ​ത്.വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വി​ഭാ​ഗം അ​ധി​കൃ​ത​ർ ന​ട​ത്തി​യ ഫീ​ൽ​ഡ്​ പ​ട്രോ​ളി​ലാ​യി​രു​ന്നു ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.പാ​രി​സ്ഥി​തി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും രാ​ജ്യ​ത്തി​ന്റെ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ സം​ര​ക്ഷി​ക്കു​ന്ന​തി​ലും മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​ പ​ട്രോ​ളി​ങ്​ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ.രാ​ജ്യ​ത്തി​ന്റെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ ന​ശി​പ്പി​ക്കും​വി​ധം ക​ട​ലി​ലും ക​ര​യി​ലും ഇ​ട​പെ​ട​രു​തെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *