Posted By user Posted On

യുഎഇയിൽ 2026ലെ ഹജ്ജിനായുള്ള റജിസ്ട്രേഷൻ സെപ്റ്റംബറിൽ ആരംഭിക്കും

ഈ വർഷത്തെ വിജയകരമായ ഹജ് സീസണിന് ശേഷം യുഎഇ ഇസ്​ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റസ് ആൻഡ് സകാത്ത് അതോറിറ്റി (ഔഖാഫ്) 2026 ലെ ഹജ്ജിനായുള്ള (1447 ഹിജ്റ) റജിസ്ട്രേഷൻ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് അറിയിച്ചു.ഹജ്ജിന് ആദ്യമായി പോകുന്ന യുഎഇ പൗരന്മാർക്കാണ് മുൻഗണന. റജിസ്ട്രേഷൻ എല്ലാ വിവരങ്ങളോടെയും ഔഖാഫിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി നടക്കും. തയ്യാറെടുപ്പിന് ആവശ്യമായ മാനദണ്ഡങ്ങൾ പുതുതായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നടക്കുക. 

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *