Posted By user Posted On

വിദേശ പഠനത്തിന് പുതിയ നിയമങ്ങൾ; യുഎഇ വിദ്യാർഥികൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

യുഎഇയിലെ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ പുതിയ നിയമങ്ങൾ വരുന്നു. 2025 ജൂൺ 4-ന് യുഎഇ കൗൺസിൽ ഫോർ എജ്യുക്കേഷൻ, ഹ്യൂമൻ റിസോഴ്സസ്, ആൻഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് പുതിയ നിയമങ്ങൾ അംഗീകരിച്ചു. ഈ പുതിയ നിയമങ്ങൾ അനുസരിച്ച്, എമിറാത്തി വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ മാത്രമേ പഠിക്കാൻ കഴിയൂ. പഠിക്കുന്ന കോഴ്സുകൾ രാജ്യത്തിന്റെ തൊഴിൽ കമ്പോളത്തിന് അനുയോജ്യമായിരിക്കണം. നിലവിൽ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ പഠനരീതി മാറ്റാൻ ഒരു വർഷം സമയം അനുവദിച്ചിട്ടുണ്ട്. പുതിയ നിയമങ്ങൾ എമിറാത്തി വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. എല്ലാ വിദ്യാർഥികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ നിയമങ്ങൾ യുഎഇക്ക് പുറത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും ബാധകമാണ്.

സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ യുഎഇയിൽ മുന്നറിയിപ്പ്; കർശന നടപടിയുമായി ദുബായ് പോലീസും സാമ്പത്തിക മന്ത്രാലയവും
ഡിപ്ലോമ മുതൽ പിഎച്ച്ഡി വരെയുള്ള എല്ലാ കോഴ്സുകൾക്കും ഈ നിയമം ബാധകമാണ്. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികളെ നമ്മുക്ക് രണ്ടായി തിരിക്കാം. ഒന്നാമത്തെ കൂട്ടർ പുതിയ നിയമങ്ങൾ അനുസരിക്കുന്നവരാണ്. അവർ പഠിക്കുന്ന യൂണിവേഴ്സിറ്റിയും കോഴ്സും അംഗീകരിച്ചിട്ടുള്ള ലിസ്റ്റിൽ ഉണ്ടാകണം. രണ്ടാമത്തെ കൂട്ടർ നിയമങ്ങൾ പാലിക്കാത്തവരാണ്. അവർക്ക് രണ്ട് വഴികളുണ്ട്. ഒന്നുകിൽ അതേ യൂണിവേഴ്സിറ്റിയിൽ തന്നെ നിയമങ്ങൾ പാലിക്കുന്ന മറ്റൊരു കോഴ്സിലേക്ക് മാറാം. അല്ലെങ്കിൽ നിയമങ്ങൾ പാലിക്കുന്ന മറ്റൊരു യൂണിവേഴ്സിറ്റിയിലേക്ക് മാറാം എന്ന് മുഹമ്മദ് ഇബ്രാഹിം അൽമുല്ല വ്യക്തമാക്കി.

വിദ്യാർഥികൾക്ക് ആവശ്യമായ സഹായം നൽകാൻ മന്ത്രാലയം തയ്യാറാണ്. എംബസികൾ വഴിയും കൾച്ചറൽ അറ്റാച്ച് ഓഫീസുകൾ വഴിയും വിദ്യാർത്ഥികൾക്ക് വേണ്ട സഹായം നൽകും. വിദ്യാർഥികൾക്ക് നിയമങ്ങളിൽ നിന്ന് ഇളവ് നേടാനും അപേക്ഷിക്കാം. അതിനായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. ഇളവിനായുള്ള അപേക്ഷകൾ എക്സംപ്ഷൻസ് കമ്മിറ്റിക്ക് കൈമാറും. കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുക്കും.

ആഗോളതലത്തിലുള്ള യൂണിവേഴ്സിറ്റി റാങ്കിംഗുകളുടെ അടിസ്ഥാനത്തിലാണ് ഈ നിയമം രൂപീകരിച്ചിരിക്കുന്നത്. വിദ്യാർഥികൾ അവരുടെ വിഷയത്തിൽ ആദ്യത്തെ 50 റാങ്കിലുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കണം. അല്ലെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ ആദ്യത്തെ 100 റാങ്കിലുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കണം. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിൽ ആദ്യത്തെ 300 റാങ്കിലുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കണം. ഇത് വിദ്യാർത്ഥികൾക്ക് അക്കാദമിക്, സാംസ്കാരിക വൈവിധ്യം നൽകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *