 
						ഖത്തറിലെ പൊതുഗതാഗത സംവിധാനം എങ്ങനെയുണ്ട്? നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം..
ദോഹ: ഖത്തറില്‍ ജനസൗഹൃദ പൊതുഗതാഗത സംവിധാനം രൂപപ്പെടുത്തുന്നതിനായി, പൊതുഗതാഗത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ഇതിനായി പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിന് ഖത്തര്‍ ഗതാഗത മന്ത്രാലയം (MoT) സര്‍വേ നടത്തും. മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
”നിങ്ങളെ ശ്രദ്ധിക്കുകയും നിങ്ങളുടെ യാത്രാ മുന്‍ഗണനകള്‍ മനസ്സിലാക്കുകയും ചെയ്യുക’ എന്ന ലക്ഷ്യത്തോടെ മെട്രോ സ്റ്റേഷനുകള്‍, ട്രാമുകള്‍, ബസുകള്‍, പ്രധാനപ്പെട്ട കച്ചവട കേന്ദ്രങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ സര്‍വേയുമായി മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തും.
കൂടുതല്‍ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമായ പൊതുഗതാഗത സംവിധാനം പൊതുജനങ്ങള്‍ക്കായി ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണിത്. സര്‍വേയിലൂടെ ശേഖരിച്ച എല്ലാ വിവരങ്ങളും അതീവ രഹസ്യമായി കൈകാര്യം ചെയ്യുകയും പഠനത്തിന്റെ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
 
		 
		 
		 
		 
		
Comments (0)