Posted By user Posted On

വീട്ടീൽ നിന്ന് 14 പവൻ മോഷണം പോയി, ഒരു വർഷത്തിന് ശേഷം വീണ്ടും സ്വർണ്ണം മോഷണം, അന്വേഷണത്തിനൊടുവിൽ ട്വിസ്റ്റ്

ഭർത്താവിൻ്റെ വീട്ടീൽ നിന്ന് പതിനാലരപ്പവൻ സ്വർണ്ണം മോഷണം പോയ സംഭവത്തിൽ ട്വിസ്റ്റ്. ഒരു വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ സ്വദേശി സാബു ഗോപാലന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ വർഷം മേയ് 10 നാണ് സ്വർണ്ണം മോഷണം പോയത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലാണഅ സ്വർണ്ണം സൂക്ഷിച്ചിരുന്നത്. വീട്ടിലുള്ള ആരെങ്കിലുമാകാം സ്വർണ്ണം മോഷ്ടിച്ചതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഒടുവിൽ പിടിയിലായത് സാബുവിൻ്റെ മകൻ്റെ ഭാ​ര്യയായ ​ഗോപിക (27) ആണ്. സാബുഗോപാലന്റെ ബന്ധുവിന്റെ 11 പവൻ സ്വർണ്ണം ലോക്കറിൽ വെക്കാൻ രണ്ടാഴ്ച മുമ്പ് ഗോപികയെ ഏൽപ്പിച്ചിരുന്നു. ഈ മാസം മൂന്നാം തീയതി ലോക്കറിൽ വെച്ച സ്വർണ്ണം തിരികെ എടുക്കാൻ ഗോപിക പോയിരുന്നു. സ്വർണ്ണം ലോക്കറിൽ നിന്ന് തിരികെ കൊണ്ട് വരുന്നതിനിടെ വഴിയിൽവെച്ച് നഷ്ടപ്പെട്ടുവെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വസ്തുത അറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്തിരുന്നു. ഇതിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഗോപിക പറഞ്ഞത്. തുടർന്ന് ഗോപികയെ സാബു ഗോപാലന്റെ വീട്ടിൽ കൊണ്ടുവന്ന് അന്വേഷണം നടത്തിയപ്പോൾ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ സ്വർണ്ണം ആ വീട്ടിൽ നിന്നു കണ്ടെത്തി. തുടർന്ന് ഗോപികയെ വിശദമായി ചോദ്യംചെയ്തു. അങ്ങനെയാണ് കഴിഞ്ഞ വർഷം സാബു ഗോപാലന്റെ വീട്ടിൽ നിന്ന് കാണാതായ പതിന്നാലരപ്പവന്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത് ഗോപികയാണെന്ന് കണ്ടെത്തിയത്. മോഷ്ടിച്ച സ്വർണ്ണം ഗോപിക ബന്ധുവിനെക്കൊണ്ട് വിൽപ്പിച്ചിരുന്നു. വിറ്റു കിട്ടിയ പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തിൽ ഇരുന്ന സ്വർണം എടുക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *