
പ്രവാസികൾക്കിത് ഇരുട്ടടി; യുഎഇ–കേരള വിമാന നിരക്കിൽ വൻ വർധന
പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ കീശ കാലിയാകുന്ന വിമാന ടിക്കറ്റ് നിരക്കുകളാണ് നിലവിൽ. യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം മൂന്നിരട്ടിയാണ് വർധനവാണ് ഇപ്പോഴുള്ളത്. അവധി അടുക്കും തോറും നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത് നാലംഗ കുടുംബത്തിന് പോയിവരാൻ ഇപ്പോൾ ഒന്നര ലക്ഷത്തിലേറെ രൂപയാകും. ഇതേസമയം യാത്ര മാസങ്ങൾക്കു മുൻപ് ആസൂത്രണം ചെയ്യുകയും ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുകയും ചെയ്തവർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. അവസാന നിമിഷം യാത്ര തീരുമാനിക്കുന്നവരെയാണ് നിരക്ക് വർധന ബാധിക്കുക. ചില സമയം സീറ്റില്ലാത്ത പ്രശ്നവും ബുദ്ധിമുട്ടാകുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)