Posted By user Posted On

ഈദ് അൽ അദ്ഹ; യുഎഇയിൽ അനധികൃത കശാപ്പിനെതിരെ കടുത്ത നടപടി

യുഎഇയിൽ ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി വീടുകൾ സമീപ പ്രദേശങ്ങൾ മറ്റ് അനധികൃത സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയമവിരുദ്ധമായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനെതിരെ പൗര സംഘടനകൾ കർശനമായ പരിശോധന ആരംഭിച്ചു. കൂടാതെ വരും ദിവസങ്ങളിൽ ഇത്തരത്തിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.അംഗീകൃത അറവുശാലകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ഇത്തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ നിയമലംഘകർക്ക് 5,000 ദിർഹം മുതൽ 20,000 ദിർഹം വരെ കനത്ത പിഴ ഈടാക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. കൂടാതെ ശുചിത്വമില്ലാത്ത രീതികൾ തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമാണ് ഈദ് അവധിക്കാലത്ത് പരിശോധനാ സംഘങ്ങൾ നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്.ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലെ മുനിസിപ്പാലിറ്റികൾ നാളെ മുതൽ പരിശോധനകൾ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ ഈദ് അവധിക്കാലം മുഴുവൻ നിരീക്ഷണം ശക്തമായി തുടരുമെന്നാണ് അറിയിപ്പ്. അതേസമയം നേരത്തെ സുരക്ഷാ, ശുചിത്വ പ്രോട്ടോക്കോളുകൾ പാലിക്കാത്ത ഔദ്യോഗിക കശാപ്പുശാലകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന വ്യക്തികളെയും ലൈസൻസില്ലാത്ത കശാപ്പുകാരെയും കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തവണയും ഈ നടപടികൾ ശക്തമാക്കിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *