Posted By user Posted On

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ

അബുദാബിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ദൃശ്യപരത കുറഞ്ഞതിനാൽ റോഡുകളിൽ വേഗത കുറച്ച് ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും നിർദേശമുണ്ട്. ചില പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലേർട്ടുകളും പുറപ്പെടുവിച്ചു. കൂടാതെ വരും ദിവസങ്ങളിലും ചൂട് കൂടാനും ഈർപ്പമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.അബുദാബിയിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടായതിനെ തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി അധികൃതർ. ഇന്നലെയും ഇന്നും ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ കനത്ത മൂടൽമഞ്ഞിനെ സാധ്യതയുള്ളതിനാൽ റോഡുകളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.അബുദാബിയിലെ അർജൻ, സായിദ് സിറ്റി, ഹമീം എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ മൂടൽമഞ്ഞ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ ബ്യൂറോ റിപ്പോർട്ട് ചെയ്തതായി ഗൾഫ് ന്യൂസ് വ്യക്തമാക്കി. കൂടാതെ മൂടൽമഞ്ഞ് കാരണം റോഡുകളിൽ ദൃശ്യപരത കുറവായതിനാൽ ഡ്രൈവർമാർ അതീവ ശ്രദ്ധയോടെയും വാഹനത്തിന്റെ വേഗത കുറയ്ക്കാനും അധികൃതർ നിർദേശം നൽകി. യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ചുവപ്പ് മഞ്ഞ അലേർട്ടുകൾ കൂടെ പുറപ്പെടുവിച്ചു.അതേസമയം കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് ചില പ്രദേശങ്ങളിൽ വൈകുന്നേരവും രാത്രിയിലും കാലാവസ്ഥ പൊതുവെ വെയിലായിരിക്കുമെന്നും ചിലപ്പോൾ ഭാഗികമായി മേഘാവൃതമാകുമെന്നും ഒപ്പം തന്നെ താപനില ഉയരുമെന്നും വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *