Posted By user Posted On

25 മില്യൺ ദിർഹത്തിലേക്കുള്ള മത്സരം തുടങ്ങുന്നു, ജൂണിൽ ബി​ഗ് ടിക്കറ്റ് എടുക്കാം, ജീവിതം മാറാൻ നിമിഷങ്ങൾ മാത്രം മതി

മെയ് മാസത്തെ അവസാന ആഴ്ച്ചയിലെ പ്രൊമോഷനിൽ വിജയികളായവരിൽ ഇന്ത്യൻ പ്രവാസികളും. 50,000 ദിർഹം വീതമാണ് ഇവർ നേടിയത്.

എം.ഡി ഇബ്രാഹിം ഷിറാജ്

ബം​ഗ്ലാദേശിൽ നിന്നുള്ള ഷിറാജ് സ്റ്റോറിൽ നിന്നും എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം ഉറപ്പിച്ചത്. ടിക്കറ്റ് നമ്പർ 275-102594.

യാസിൻ അറഫാത്ത് മുഹമ്മദ് നൂറുൽ ഇസ്ലാം

ദുബായിൽ 15 വർഷമായി താമസിക്കുന്ന ബം​ഗ്ലാദേശിൽ നിന്നുള്ള ഇസ്ലാം സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ്. മൂന്നു വർഷം മുൻപാണ് ബി​ഗ് ടിക്കറ്റിനെക്കുറിച്ച് അദ്ദേഹം കേൾക്കുന്നത്. എല്ലാ മാസവും 14 സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കുന്നുമുണ്ട്.

സമ്മാനത്തുക തുല്യമായി വീതിച്ചെടുക്കാനാണ് ഇസ്ലാം ആ​ഗ്രഹിക്കുന്നത്. ഇനിയും ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യപരീക്ഷണം തുടരുമെന്നും അദ്ദേഹം പറയുന്നു.

ഡേവിഡ് എൽ ​ഹസ്റൂട്ടി

20 വർഷമായി ദുബായ് ആണ് ഈ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ വീട്. ലെബനോനിൽ നിന്നുള്ള ഡേവിഡ്, എട്ടു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നു.

“വിജയി ആണെന്നറിയിച്ചുള്ള കോൾ കിട്ടിയപ്പോൾ വളരെ സന്തോഷമായി. ജൂൺ മൂന്നിന് വീണ്ടും വിളിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഞാൻ റിച്ചാ‍ർഡിനോട് പറഞ്ഞു.” – ഡേവിഡ് പറയുന്നു.

കടം വീട്ടാനാണ് അദ്ദേഹം സമ്മാനത്തുക ഉപയോ​ഗിക്കുക. ഇനിയുള്ള ഡ്രോകളിലും മുടങ്ങാതെ പങ്കെടുക്കാനും ഡേവിഡ് ആ​ഗ്രഹിക്കുന്നു.

പ്രഫുൽ ധാർ

ഇന്ത്യയിൽ നിന്നുള്ള ബാങ്ക് ജീവനക്കാരനാണ്. കുടുംബത്തോടൊപ്പം 14 വർഷമായി ദുബായിൽ താമസിക്കുന്നു. നാലു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ആറ് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് സ്ഥിരമായി ടിക്കറ്റ് എടുക്കുന്നത്.

ആദ്യം ഫോൺകോൾ ലഭിച്ചപ്പോൾ പ്രാങ്ക് ആണെന്ന് കരുതിയെന്ന് അദ്ദേഹം പറയുന്നു. പിന്നീട് സന്തോഷംകൊണ്ട് മതിമറന്നു. ഇതുവരെ സമ്മാനത്തുക എന്ത് ചെയ്യണം എന്നതിൽ തീരുമാനം എടുത്തിട്ടില്ല. കൂട്ടായി തീരുമാനമെടുക്കും – അദ്ദേഹം പറയുന്നു.

മുസ്തഫ മുഹമ്മദ്

ഇന്ത്യയിൽ നിന്നുള്ള പ്രവാസി. 275-402897 എന്ന ടിക്കറ്റ് നമ്പറാണ് അദ്ദേഹത്തിന് ഭാ​ഗ്യം കൊണ്ടുവന്നത്.

ബി​ഗ് ടിക്കറ്റ് വിപുലമായ സമ്മാനങ്ങളാണ് ജൂൺ മാസം അവതരിപ്പിക്കുന്നത്. 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് ആണ് നേടാനാകുക. കൂടാതെ 3x AED 150,000 ആഴ്ച്ചതോറും ഇ-ഡ്രോകൾ, Big Win Contest എന്നിവയുമുണ്ട്. പ്രത്യേകം ടിക്കറ്റ് ബണ്ടിൽ ഓഫറുമുണ്ട്. മാസം മുഴുവൻ ഇത് ലഭ്യവുമാണ്.

ജൂലൈ മൂന്നിനാണ് ലൈവ് ഡ്രോ. അതേ ദിവസം ത്നെ മൂന്നു പേർക്ക് സമാശ്വാസ സമ്മാനമായി AED 75,000 വീതം ലഭിക്കും. ജൂണിൽ ആഴ്ച്ചതോറും 3x വിജയികൾക്ക് 150,000 ദിർഹം വീതം നേടാം.

Big Win Contest വഴി ​ഗ്യാരണ്ടീഡ് ക്യാഷ് സമ്മാനങ്ങളും നേടാം. ജൂൺ 1 മുതൽ 25 വരെയുള്ള തീയതികളിൽ ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ജൂലൈ മൂന്നിന് ലൈവ് ഡ്രോ കാണാനും ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാനും കഴിയും. 20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെയാണ് ക്യാഷ് പ്രൈസുകൾ. ജൂലൈ ഒന്നിന് നാല് മത്സരാർത്ഥികളുടെ പേരുകളും ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

ലക്ഷ്വറി കാർ പ്രേമികൾക്കും മികച്ച മാസമാണിത്. ജൂലൈ 3-ന് നിസ്സാൻ പട്രോൾ കാർ നേടാൻ അവസരമുണ്ട്. ഓ​ഗസ്റ്റ് 3-ന് റേഞ്ച് റോവർ വെലാർ നേടാൻ അവസരം. ഡ്രീം കാർ സീരീസിന്റെ ഭാ​ഗമായാണ് ഇത്.

കൂടാതെ എല്ലാത്തിനേക്കാളും അടിപൊളി ഓഫറാണ് ജൂൺ 1 മുതൽ 30 വരെ. ഓൺലൈൻ ഉപയോക്താക്കൾക്ക് Buy 2, Get 2 Free ഓഫർ നേടാം. ബി​ഗ് ടിക്കറ്റിലും ഡ്രീം കാർ ടിക്കറ്റിലും ഇത് ലഭ്യമാണ്. Zayed International Airport അല്ലെങ്കിൽ Al Ain Airport എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റ് വാങ്ങുന്നവർക്ക് Buy 2, Get 3 Free for Big Ticket, Buy 2, Get 4 Free for Dream Car എന്നിങ്ങനെയാണ് ഓഫർ. മാസം മുഴുവൻ ഈ ഓഫർ ലഭ്യമാണ്. അതായത് കൂടുതൽ ടിക്കറ്റ് എടുത്താൽ, കൂടുതൽ വിജയ സാധ്യത.

ടിക്കറ്റുകൾക്ക് വെബ്സൈറ്റ് www.bigticket.ae സന്ദർശിക്കാം അല്ലെങ്കിൽ Zayed International Airport, Al Ain Airport സ്റ്റോറുകൾ സന്ദർശിക്കാം.

The weekly E-draw dates:

Week 1: 1st – 9th June & Draw Date – 10th June (Tuesday)

Week 2: 10th – 16th June & Draw Date – 17th June (Tuesday)

Week 3: 17th – 23rd June & Draw Date- 24th June (Tuesday)

Week 4: 24th – 30th June & Draw Date- 1st July (Tuesday)

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *