Posted By user Posted On

ഖത്തറില്‍ കൂളായി നടക്കാൻ ഓൾഡ്​ പോർട്ട്​ ഒരുങ്ങുന്നു

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ ഓ​ൾ​ഡ്​ ദോ​ഹ പോ​ർ​ട്ടി​നെ കൂ​ളാ​ക്കാ​ൻ ഓ​പ​ൺ എ​യ​ർ കൂ​ളി​ങ്​ സി​സ്​​റ്റം വ​രു​ന്നു. ഓ​ൾ​ഡ്​ പോ​ർ​ട്ട്​ മി​ന ഡി​സ്​​ട്രി​ക്​​റ്റി​ലെ ന​ട​പ്പാ​ത​യി​ലും വാ​ട്ട​ർ​ഫ്ര​ണ്ടി​ലു​മാ​യി ന​ട​ന്നു​നീ​ങ്ങു​ന്ന​വ​ർ​ക്ക്​ ഏ​തു​ ചൂ​ടു​കാ​ല​ത്തും ആ​ശ്വാ​സ​ത്തി​ന്റെ ത​ണു​പ്പ്​ പ​ക​ർ​ന്നു​കൊ​ണ്ടാ​ണ്​ പു​തി​യ ഓ​പ​ൺ എ​യ​ർ ശീ​തീ​ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.

ഈ ​മാ​സം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന ഓ​പ​ൺ എ​യ​ർ എ.​സി ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ഖ​ത്ത​ർ ബോ​ട്ട്​ ഷോ​യ്ക്ക്​ മു​​മ്പാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ ഓ​ൾ​ഡ്​ ​ദോ​ഹ പോ​ർ​ട്ട്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തെ വേ​ന​ൽ​ക്കാ​ല​ത്ത് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വും.

ഖ​ത്ത​റി​ലെ ഏ​റ്റ​വും പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മെ​ന്ന​നി​ല​യി​ലും, ക്രൂ​സ്​ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന തു​റ​മു​ഖ​മെ​ന്ന​നി​ല​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്​ ഈ ​വി​ക​സ​ന പ​ദ്ധ​തി. മി​നി ഡി​സ്​​ട്രി​ക്​​റ്റി​ലെ മു​ഴു​വ​ൻ ന​ട​പ്പാ​ത​യെ​യും ഉ​ൾ​ക്കൊ​ണ്ടാ​ണ്​ ഈ ​ഓ​പ​ൺ എ​യ​ർ കൂ​ളി​ങ്​ സി​സ്​​റ്റം പൂ​ർ​ത്തി​യാ​ക്കു​ക. 530 മീ​റ്റ​റോ​ളം നീ​ളം വ​രും. കാ​ൽ​ന​ട​പ്പാ​ത, ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്രം, ഔ​ട്ട്​​ഡോ​ർ ഡൈ​നി​ങ്​ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നാ​ൽ, ഏ​തു​ വേ​ന​ൽ​ക്കാ​ല​ത്തും സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മി​ന ഡി​സ്​​ട്രി​ക്​​റ്റ് ആ​സ്വ​ദി​ക്കാ​നെ​ത്താ​ൻ ക​ഴി​യും.

അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​വ സ​ജ്ജ​മാ​ക്കു​ന്ന​ത്. ശീ​തീ​ക​രി​ച്ച ഭൂ​ഗ​ർ​ഭ പൈ​പ്പ്​​ലൈ​നു​ക​ളാ​ൽ ബ​ന്ധി​ത​മാ​യ നി​ല​യി​ൽ, തു​റ​മു​ഖ സൗ​ന്ദ​ര്യം സം​ര​ക്ഷി​ച്ചും, ഏ​റ്റ​വും ചൂ​ടേ​റി​യ മാ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ന്​ ത​ണു​ത്ത താ​പ​നി​ല നി​ല​നി​ർ​ത്താ​നും ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കും.

ക​ട​ൽ​ക്കാ​ഴ്​​ച​ക​ളെ ത​ട​സ്സ​പ്പെ​ടു​ത്താ​ത്ത വി​ധം, ന​ട​പ്പാ​ത​യി​ൽ ഗ്ലാ​സ്​ പാ​ന​ലു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്.

ഏ​തു​ കാ​ലാ​വ​സ്ഥ​യി​ലും ആ​ക​ർ​ഷ​ക​മാ​യി ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി ഓ​ൾ​ഡ്​ ദോ​ഹ തു​റ​മു​ഖ​ത്തെ മാ​റ്റു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ ഈ ​പ​ദ്ധ​തി​യെ​ന്ന്​ സി.​ഇ.​ഒ എ​ൻ​ജി. മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ മു​ല്ല പ​റ​ഞ്ഞു.

ബോ​ട്ട്​ ഷോ, ​ഫി​ഷി​ങ്​ എ​ക്​​സി​ബി​ഷ​ൻ, പ്രീ ​ഓ​ൺ​ഡ്​ ബോ​ട്ട്​ ഷോ ​തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി സ​ജീ​വ​മാ​കു​ന്ന ഓ​ൾ​ഡ്​ പോ​ർ​ട്ടി​നെ ഏ​ത്​ കാ​ല​ത്തും സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യാ​ൻ സ​ജ്ജ​മാ​ക്കു​ന്ന​താ​വും ഓ​പ​ൺ എ​യ​ർ കൂ​ളി​ങ്​ സി​സ്​​റ്റം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *