
യാത്രക്കാരന് ആരോഗ്യ പ്രശ്നം; യുഎഇലേക്കുള്ള വിമാനത്തിന് അടിയന്തര ലാൻഡിങ്
യാത്രക്കാരന് ആരോഗ്യ പ്രശ്നമുണ്ടായതിനെ തുടർന്ന് ന്യൂഡൽഹിയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്സ് ഒമാനിലെ മസ്കത്തിൽ അടിയന്തരമായി ഇറക്കി. ഇത്തിഹാദിന്റെ ഇവൈ213 വിമാനമാണ് മസ്കത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് വിമാനക്കമ്പനി അറിയിച്ചു. ഇന്നലെയാണ് സംഭവം. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട വിമാനം അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് യാത്രക്കാരന് അടിയന്തരമായി വൈദ്യസഹായം ആവശ്യമായതും തുടർന്ന് വിമാനം മസ്കത്തിലിറക്കിയതും.യാത്രയിലുണ്ടായ തടസ്സത്തിൽ വിമാന കമ്പനി മറ്റു യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ആരോഗ്യത്തിനും എപ്പോഴും പ്രധാന്യവും മുൻഗണനയും നൽകുന്നതായും കമ്പനി വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)