Posted By user Posted On

‘വരൂ സൗജന്യമായി നവ്യാനുഭവങ്ങൾ സ്വന്തമാക്കൂ’; കുട്ടികളെ ക്ഷണിച്ച് യുഎഇയിലെ എക്‌സ്‌പോ സിറ്റി

‘വരൂ സൗജന്യമായി നവ്യാനുഭവങ്ങൾ സ്വന്തമാക്കൂ’ – കുട്ടികളെ ക്ഷണിച്ച് ദുബായ് എക്‌സ്‌പോ സിറ്റി. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എക്സ്പോ സിറ്റിയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു.ബലിപെരുന്നാൾ അവധി ദിവസങ്ങളും വേനൽക്കാലവും ആഹ്ളാദപൂർവം ആഘോഷിക്കാൻ ഈ അവസരം കുടുംബങ്ങൾക്കായി ഒരുക്കിയതാണ്. ടെറ, വിഷൻ, അലിഫ് എന്നി മൂന്ന് പ്രദർശനങ്ങളിലേക്കാണ് കുട്ടികൾക്ക് സൗജന്യ പ്രവേശനം ലഭിക്കുന്നത്.

∙ ടെറ (Terra): കടലാഴങ്ങളിലെ പ്രകൃതി വിസ്മയങ്ങളെ അനുഭവിക്കാനാകുന്ന പ്രദർശനം. കുട്ടികളോടൊപ്പം മുതിർന്നവർക്കും സമുദ്രജീവികളെയും മറ്റു വൈവിധ്യങ്ങളും അനുഭവിച്ചുള്ള സഞ്ചാരാനുഭവം.

വിഷൻ (Vision): ദുബായുടെ വളർച്ചയും മാറ്റവും അതിനു പിന്നിൽ ഉണ്ടായിരുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതവും ലക്ഷ്യവും പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും മനസ്സ് നിറയ്ക്കുന്ന അനുഭവമായിരിക്കും.

അലിഫ് (Alif): മനുഷ്യൻ എങ്ങനെ സാങ്കേതികവിദ്യ ഉപയോഗിച്ച് മുന്നോട്ടുപോയി, ഭാവിയിൽ ഏതു സാധ്യതകളെ നേരിടും എന്നീ ആശയങ്ങളെ ആധാരമാക്കി ഒരുക്കിയ സാഹസികത നിറഞ്ഞ പ്രദർശനം. വിദ്യാർഥികൾക്ക് അറിവും കൗതുകവും സമ്മാനിക്കുന്ന അനുഭവം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *