
യുഎഇയിൽ പലയിടങ്ങളിലും പൊടിക്കാറ്റ്; ചൂട് കൂടാൻ സാധ്യത
ഞായറാഴ്ച ഉച്ചകഴിഞ്ഞ് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെട്ടു. ഈ പശ്ചാത്തലത്തിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അബൂദബിയിലെ റോഡുകളിൽ കാഴ്ച കുറയുമെന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.മേഖലയിലുടനീളം പുതിയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാലാണ് പൊടിക്കാറ്റ് അനുഭവപ്പെടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പകലും രാത്രിയും പൊടി നിറഞ്ഞ അന്തരീക്ഷവും താപനിലയിൽ നേരിയ വർധനയും താമസക്കാർക്ക് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില 45.6 ഡിഗ്രി ആണ്. റാസൽഖൈമയിലെ ഉമ്മുഗഫിൽ ഉച്ചക്ക് ശേഷം 3.15നാണ് ഇത് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാജ്യത്തിൻറെ കിഴക്കൻ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)