Posted By user Posted On

ബലിപെരുന്നാള്‍; ഖത്തറില്‍ അഞ്ച് ദിവസം ബാങ്ക് അവധി

ദോഹ: ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസം ബാങ്ക് അവധി. ഈദ് അല്‍-അദ്ഹയ്ക്ക് രാജ്യത്തെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അവധി പ്രഖ്യാപിച്ചു.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി എന്നിവ ജൂണ്‍ 5, വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9, തിങ്കളാഴ്ച വരെ അവധിയായിരിക്കും.
അവധിക്ക് ശേഷം എല്ലാ ധനകാര്യ സ്ഥാപനങ്ങളും ജൂണ്‍ 10, ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *