
കുവൈത്തിനെ നടുക്കി താമസ കെട്ടിടത്തിൽ തീപിടുത്തം; പ്രവാസികളടക്കം 5 മരണം, നിരവധി പേർക്ക് പരിക്ക്
കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് അപ്പാർട്ടുമെന്റുകളിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഇവരിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. പ്രവാസികളായ ബാച്ചിലർമാർ താമസിച്ച ഫ്ലാറ്റിലാണ് ദുരന്തം ഉണ്ടായത്.അപകടത്തിൽ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടി ട്ടില്ലെന്നാണ് പ്രാഥമിക വിവരം.ഏഷ്യൻ, ആഫ്രിക്കൻ വംശജരാണ് ദുരന്തത്തിന് ഇരയായവരിൽ ഭൂരിഭാഗവും.പരിക്കേറ്റവരിൽ ചിലർക്കു സംഭവസ്ഥലത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ നൽകുകയും മറ്റ് ആളുകളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്ക്യൂ യൂണിറ്റുകളും സംഭവസ്ഥലത്തെത്തിയതായി ജനറൽ ഫയർ ഫോഴ്സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കെട്ടിടത്തിലെ രണ്ട് അപ്പാർട്ടുമെന്റുകളാണ് കത്തിനശിച്ചിരിക്കുന്നത്. സംഭവത്തിന്റെ കാരണവും സാഹചര്യവും അന്വേഷിക്കുന്നതിനായി അധികൃതർ പ്രവർത്തിച്ചുവരുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)