Posted By user Posted On

വിമാനത്തിനുള്ളിൽ നഗ്നനായി നൃത്തം ചെയ്ത് കാബിൻ ക്രൂ അംഗം; അറസ്റ്റ്

ലണ്ടൻ ∙ വിമാനയാത്രയ്ക്കിടെ ബിസിനസ് ക്ലാസ് ശുചിമുറിയിൽ നഗ്നനായി നൃത്തം ചെയ്ത കാബിൻ ക്രൂ അംഗം അറസ്റ്റിൽ. ലഹരി ഉപയോഗിച്ചതിന് ശേഷമാണ് ഇയാൾ ഇത്തരത്തിൽ പെരുമാറിയതെന്നാണ് സംശയിക്കുന്നത്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന ബ്രിട്ടിഷ് എയർവേസ് വിമാനത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാർക്ക് ഭക്ഷണം നൽകുന്ന സമയത്ത് കാണാതിരുന്നതിനെത്തുടർന്ന് മറ്റ് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ഇയാൾ ശുചിമുറിയിൽ‌ നഗ്നനായി നൃത്തം ചെയ്യുന്നത് കണ്ടത്. ജീവനക്കാരന്റെ പെരുമാറ്റം കണ്ട് ആദ്യം മേലുദ്യോഗസ്ഥൻ ഞെട്ടിയെങ്കിലും യാത്രക്കാർക്കുള്ള പൈജാമ ധരിപ്പിച്ച് യാത്രയിലുടനീളം ഇയാളെ ഫസ്റ്റ് ക്ലാസ് കാബിനിൽ ഇരുത്തുകയായിരുന്നു.

ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ ഇയാൾക്ക് വൈദ്യസഹായം നൽകുകയും പിന്നീട് എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ സർവീസിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *