
ഇന്ന് നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെ മകൻ അബ്ദുസമദ് (52) നിര്യാതനായി. വെള്ളിയാഴ്ച നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു. അബൂദബി ഖസർ അൽബഹർ പാലസ് ജീവനക്കാരനാണ്.ഭാര്യ: ആരിഫ പള്ളിമാലിൽ. മാതാവ്: നഫീസ പടിഞ്ഞാറപ്പാട്ട്, മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി ശനിയാഴ്ച രാവിലെ വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)