Posted By user Posted On

ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷിപ്പ്;​ ഖ​ത്ത​റി​ന് സ്വ​ർ​ണ​ത്തി​ള​ക്കം

ദോ​ഹ: ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഗു​മി​യി​ൽ ന​ട​ക്കു​ന്ന 26ാമ​ത് ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​ന് സ്വ​ർ​ണ​ത്തി​ള​ക്കം. പു​രു​ഷ​വി​ഭാ​ഗം 400 മീ​റ്റ​റി​ൽ അ​മ്മാ​ർ ഇ​സ്മാ​യി​ൽ ഇ​ബ്രാ​ഹി​മി​യാ​ണ് 45.33 സെ​ക്ക​ൻ​ഡ് എ​ന്ന മി​ക​ച്ച സ​മ​യ​ത്തി​ൽ ഫി​നി​ഷ് ചെ​യ്ത് ഖ​ത്ത​റി​നാ​യി ആ​ദ്യ സ്വ​ർ​ണം നേ​ടി​യ​ത്.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​ന്റെ ഏ​ക മെ​ഡ​ൽ നേ​ട്ടം കൂ​ടി​യാ​ണി​ത്. നേ​ര​ത്തെ സെ​മി​യി​ൽ 46.05 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്ചെ​യ്ത് ഫൈ​ന​ലി​ൽ ഇ​ടം നേ​ടി​യ അ​മ്മാ​ർ, മെ​ഡ​ൽ നി​ർ​ണ​യ പോ​രാ​ട്ട​ത്തി​ൽ അ​വ​സാ​ന 100 മീ​റ്റ​റി​ലെ ഉ​ജ്ജ്വ​ല കു​തി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു സ്വ​ർ​ണ​ത്തി​ൽ ഫി​നി​ഷ് ചെ​യ്ത​ത്. 2023ലെ ​ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​ർ ര​ണ്ട് സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ നാ​ല് മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്നു അ​മ്മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഖ​ത്ത​റി​ന്റെ 4x 400 മീ​റ്റ​ർ റി​ലേ ടീം ​ഈ വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

അ​ബ്ദു​റ​ഹ്മാ​ൻ സാം​ബ, ബ​സിം ഹി​മൈ​ദ, അ​ഷ്റ​ഫ് ഉ​സ്മാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ചൈ​ന​യി​ൽ ന​ട​ന്ന വേ​ൾ​ഡ് അ​ത്‍ല​റ്റി​ക്സ് റി​ലേ​യി​ൽ ദേ​ശീ​യ റെ​ക്കോ​ഡ് കു​റി​ച്ച പ്ര​ക​ട​ന​വു​മാ​യാ​ണ് ലോ​ക അ​ത്‍ല​റ്റി​ക്സി​ലേ​ക്ക് യോ​ഗ്യ​രാ​യ​ത്.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് റി​ലേ ടീ​മി​ന്റെ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ് പ്ര​വേ​ശ​നം. സെ​പ്റ്റം​ബ​റി​ൽ ടോ​ക്യോ​യി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *