Posted By user Posted On

അവധി ഇനി മിനിറ്റുകൾക്കുള്ളിൽ: യുഎഇയുടെ പുതിയ ഡിജിറ്റൽ സംവിധാനം പ്രവാസികൾക്ക് ആശ്വാസം

യുഎഇയിലെ താമസക്കാർക്ക് മിനിറ്റുകൾക്കുള്ളിൽ അസുഖ അവധിയും മെഡിക്കൽ റിപ്പോർട്ടുകളും സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ സേവനങ്ങൾ ലളിതമാക്കി യുഎഇ ആരോഗ്യ മന്ത്രാലയം. യുഎഇയുടെ സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിന് കീഴിൽ, പേപ്പർ വർക്കുകൾ കുറയ്ക്കാനും കാത്തിരിപ്പ് സമയം വെട്ടിച്ചുരുക്കാനും സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ വഴി കൂടുതൽ കാര്യക്ഷമമായ അനുഭവം നൽകാനും ലക്ഷ്യമിട്ട് ഡിജിറ്റൽ അറ്റസ്റ്റേഷൻ സേവനം മെച്ചപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ യുഎഇ പാസ് ഉപയോഗിച്ച് 50 ദിർഹത്തിന് മെഡിക്കൽ ലീവ് വേഗത്തിൽ സാക്ഷ്യപ്പെടുത്താനാകും.നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. രോഗ അവധി അറ്റസ്റ്റേഷനിൽ പൂർണ്ണ ഡിജിറ്റൽ ലഭ്യതയും വേഗത്തിലുള്ള നടപടിക്രമങ്ങളും ഇതിലൂടെ സാധ്യമാകും. അഞ്ച് ദിവസത്തിൽ കുറഞ്ഞ സിക്ക് ലീവ് ( Sick Leave) ആണെങ്കിൽ ഉടൻ സാക്ഷ്യപ്പെടുത്താവുന്നതാണ്. ഷാർജയിലോ മറ്റ് വടക്കൻ എമിറേറ്റുകളിലോ ഉള്ള ഒരു സ്വകാര്യ അല്ലെങ്കിൽ സർക്കാർ ആരോഗ്യ കേന്ദ്രമാണ് സിക്ക് ലീവ് ( Sick Leave) നൽകിയിട്ടുള്ളതെങ്കിൽ, ചികിത്സ നൽകിയ കേന്ദ്രത്തിൽ തന്നെ സാക്ഷ്യപ്പെടുത്തൽ നടത്തണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *