
നിയമ തടസ്സം ഇനിയില്ല; പാസ്പോർട്ട് പുതുക്കാൻ യുഎഇയിലുള്ള പ്രവാസികൾക്ക് സഹാവുമായി വിദേശകാര്യ മന്ത്രാലയം
വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് ഭാര്യയുടെയും ഭർത്താവിന്റെയും പേരുകൾ പാസ്പോർട്ടിൽ ചേർക്കാനുള്ള പുതിയ സംവിധാനത്തിന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പുതിയ മാർഗനിർദേശപ്രകാരം, ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റിന് പകരമായി ‘അനക്സർ ജെ’ എന്ന ഫോം സമർപ്പിച്ചാൽ മതി.അതിൽ ദമ്പതികൾ വിവാഹിതരാണെന്നും ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും ഉറപ്പ് നൽകുന്ന സത്യവാങ്മൂലം ഉൾക്കൊള്ളിക്കണം.ദമ്പതികൾ ഒപ്പിട്ട സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണനാമവും മേൽവിലാസവും, ആധാർ/വോട്ടർ ഐഡി/പാസ്പോർട്ട് നമ്പറുകൾ, വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ്, പാസ്പോർട്ട് നൽകുന്നതിൽ നേരിടുന്ന നിയമ പ്രശ്നങ്ങൾക്ക് ഉദ്യോഗസ്ഥർ ഉത്തരവാദിയാകില്ലെന്ന് അറിയിപ്പ് എന്നിവയാണ് അനക്സ്ചർ ജെ.
ഇതെല്ലാം ലഭ്യമാക്കിയാൽ ഇനി വിവാഹം റജിസ്റ്റർ ചെയ്യാത്ത ദമ്പതികൾക്കും പാസ്പോർട്ടിൽ കുടുംബ വിവരങ്ങൾ ഉൾപ്പെടുത്താനാകും. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുമാണ് ഈ തീരുമാനം. പാസ്പോർട്ട് അപ്ഡേറ്റ് ചെയ്യുന്നവർക്കും കുടുംബം ചേർന്ന് താമസിക്കുന്നവർക്കും ഏറെ പ്രയോജനപ്രദമായ മാറ്റമാണ് ഇതുവഴി സംഭവിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)