Posted By user Posted On

ഖത്തറിലെ രണ്ട് റോഡുകള്‍ കൂടി ഈ ആഴ്ച അടച്ചിടും

ദോഹ: ഖത്തറിലെ ബാനി ഹാജര്‍ ഇന്റര്‍ചേഞ്ചിലെ വലത് തിരിവ് ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗല്‍ പ്രഖ്യാപിച്ചു.
അല്‍ റയ്യാന്‍ അല്‍ ജദീദ് സ്ട്രീറ്റില്‍ നിന്ന് ഖലീഫ ബൊളിവാര്‍ഡിലേക്കുള്ള റോഡാണ് അടയക്കുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ട്രാഫിക്കയുമായി ഏകോപിപ്പിച്ച്, മെയ് 30 വെള്ളിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍ രാവിലെ 10:00 വരെയാണ് റോഡ് അടയ്ക്കുന്നത്. അല്‍ റയ്യാന്‍ അല്‍ ജദീദ് സ്ട്രീറ്റില്‍ നിന്ന് ദോഹയിലേക്ക് വരുന്നവര്‍ ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് അണ്ടര്‍പാസ് വഴി പോകണം. ഖലീഫ ബൊളിവാര്‍ഡിലെ ഗരാഫത്ത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചിലെ അണ്ടര്‍പാസ് താല്‍ക്കാലികമായി അടച്ചിടും. ഗരാഫത്ത് അല്‍ റയ്യാനില്‍ നിന്ന് ദോഹയിലേക്കുള്ള അണ്ടര്‍പാസാ
ണ് അടച്ചിടുന്നത്. മെയ് 30 വെള്ളിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍ രാവിലെ 10:00 വരെ 8 മണിക്കൂര്‍ നേരത്തേക്കാണ് അടച്ചിടുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *