Posted By user Posted On

യുഎഇയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിക്കുക; കൂടുതല്‍ ആളുകളെ താമസിപ്പിച്ചാല്‍ ‘എട്ടിന്‍റെ’ പണി, പിഴ കോടികള്‍

താമസസ്ഥലത്ത് പരിധിയില്‍ കൂടുതല്‍ ആളുകളെ താമസിപ്പിച്ചാല്‍ കടുത്ത നടപടിയുമായി അബുദാബി നഗരസഭ. ഫ്ലാറ്റിലും വില്ലയിലും അനുവദിച്ചതില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തും. നിയമലംഘകർക്ക് 10 ലക്ഷം ദിർഹം (2.32 കോടി രൂപ) വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. വാടകയ്ക്കെടുത്ത ഫ്ലാറ്റോ വില്ലയോ അനധികൃതമായി വാടകയ്ക്ക് കൊടുക്കുന്നവർക്കും സമാന ശിക്ഷയുണ്ടാകും. ‘നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം’ എന്ന പ്രമേയത്തിൽ ആരംഭിച്ച ബോധവത്കരണ കാംപെയ്നിലാണ് നഗരസഭ ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിടങ്ങളിലെ തിരക്ക് കുറയ്ക്കുക, ജീവിത നിലവാരം ഉയർത്തുക, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുക, സുരക്ഷ ഉറപ്പാക്കുക, താമസ കെട്ടിടങ്ങളെ നിയന്ത്രിക്കുക എന്നിവയാണ് ലക്ഷ്യം. എമിറേറ്റിലെ ഭവന വകുപ്പിൽ രജിസ്റ്റർ ചെയ്ത കെട്ടിടമാണ് താമസിക്കാനായി തെരഞ്ഞെടുക്കേണ്ടത്. മുനിസിപ്പാലിറ്റിയുടെ ഭവന വകുപ്പിലോ സർക്കാർ സേവന പ്ലാറ്റ്ഫോമായ താമിൽ (TAMM) ഓൺലൈനായോ വാടക കരാർ (തൗതീഖ്) രജിസ്റ്റർ ചെയ്ത് താമസം നിയമവിധേയമാക്കണം. വാടക കരാർ ഉണ്ടാക്കാതെ താമസിക്കുന്നവർക്കെതിരെ, താമസസ്ഥലം മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കുക, പൊതുഭവനങ്ങൾ വാടകയ്ക്കു നൽകുക, പൊളിക്കാനിട്ട കെട്ടിടത്തിൽ താമസിക്കുക, ഇവ വാടകയ്ക്കോ പാട്ടത്തിനോ നൽകുക, കുടുംബങ്ങൾക്കുള്ള താമസ സ്ഥലം ബാച്‌ലേഴ്സിനു നൽകുക തുടങ്ങിയ കുറ്റങ്ങൾക്ക് കനത്ത പിഴ അടയ്ക്കേണ്ടി വരും. അര ലക്ഷം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക. വാടക കരാർ റദ്ദാക്കിയിട്ടും താമസം തുടർന്നാൽ 25,000 മുതൽ 50,000ദിർഹം വരെ പിഴ നൽകണം. നിയമലംഘകര്‍ക്ക് മുന്നറിയിപ്പ് നല്‍കി വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ 5,000 മുതൽ 10 ലക്ഷം ദിർഹം വരെ ചുമത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *