
ലോകത്തെ ആദ്യ എഐ നഗരമായി യുഎഇയിലെ ഈ എമിറേറ്റ്സ്
ലോകത്തെ ആദ്യത്തെ എ.ഐ നഗരം അബൂദബി നിർമിക്കുന്നു. അതിനൂതന സാങ്കേതിക സൗകര്യങ്ങളോടെ 2027ൽ നഗരം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിർമിതബുദ്ധിയിലൂടെയും കോഗ്നിനിറ്റിവ് സാങ്കേതിക വിദ്യയിലൂടെയും നഗരജീവിതത്തെ പുനർനിർവചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരം രൂപപ്പെടുത്തുന്നത്. ഡ്രൈവറില്ലാ യാത്രാ സംവിധാനങ്ങൾ, സ്മാർട് വീടുകൾ, ചികിത്സ, വിദ്യാഭ്യാസം, ഊർജം തുടങ്ങിയ എല്ലാ സേവനങ്ങൾക്കും നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളാണ് നഗരത്തിലുണ്ടാവുക.നിർമിത ബുദ്ധിയുടെ ഭാവി സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തുന്ന നഗരമാണ് അബൂദബിയിൽ ആസൂത്രണം ചെയ്യുന്നത്. ‘അയോൺ സെൻഷ്യ’ എന്നാണ് എ.ഐ സ്മാർട് സിറ്റിയുടെ പേര്. അബൂദബി ആസ്ഥാനമായ ബോൾഡ് ടെക്നോളജീസും ഇറ്റാലിയൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ മൈ അയോണുമാണ് നഗരം നിർമിക്കുക. അയോൺ സെൻഷ്യ സ്മാർട് മാത്രമല്ല, വൈജ്ഞാനിക നഗരം കൂടിയായിരിക്കുമെന്ന് കമ്പനി സി.ഇ.ഒ ഡാനിയേൽ മാരിനെല്ലി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)