
എവറസ്റ്റിന്റെ നെറുകയില്‍ ഖത്തര്‍ മലയാളി സഫ്രീന ലത്തീഫ്
ദോഹ: ലോകത്തിലെ എറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ഖത്തറിലെ മലയാളി പെണ്‍ക്കരുത്ത്. ഖത്തര്‍ സ്വദേശിനിയായ മലയാളി യുവതി സഫ്രീന ലത്തീഫ് എവറസ്റ്റ് കീഴടക്കി. മെയ് 18, നേപ്പാള്‍ സമയം രാവിലെ 10:25 ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ കൊടുമുടിയില്‍ സഫ്രീന എത്തി.
കണ്ണൂര്‍ വേങ്ങാട് സ്വദേശിനിയായ സഫ്രീന 2001 മുതല്‍ ഖത്തറിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് ഡോ. ഷമീല്‍ മുസ്തഫ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ സര്‍ജനാണ്. ഭര്‍ത്താവിനൊപ്പം ഇതിനോടകം ടാന്‍സാനിയയിലെ കിളിമഞ്ചാരോ (5,895 മീറ്റര്‍), അര്‍ജന്റീനയിലെ അക്കോണ്‍കാഗ്വ (6,961 മീറ്റര്‍), റഷ്യയിലെ എല്‍ബ്രസ് (5,642 മീറ്റര്‍) പര്‍വതങ്ങളും സഫ്രീന കയറിയിട്ടുണ്ട്. കസാക്കിസ്ഥാനില്‍ ഉയര്‍ന്ന ഉയരത്തിലുള്ള ഐസ് പരിശീലനവും അവര്‍ പൂര്‍ത്തിയാക്കി.
ഈ ഏപ്രില്‍ 12നാണ് സഫ്രീന ദോഹയില്‍ നിന്നും നേപ്പാളിലേക്ക് യാത്രയായത്. പത്തോളം പേരടങ്ങുന്ന സംഘം ഏപ്രില്‍ 19ന് ബേസ് ക്യാമ്പിലെത്തി. അവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം എവറസ്റ്റിലേക്ക്. മേയ് 9ന് കൊടുമുടി കയറാന്‍ ആരംഭിച്ചു.
20 മണിക്കൂറിലധികം നീണ്ട യാത്രയിലൂടെയാണ് 8,848 മീറ്റര്‍ ഉയരത്തില്‍ എത്തിയത്. ദോഹയില്‍ താമസിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രവാസി വനിതയും കേരളത്തില്‍ നിന്ന് എവറസ്റ്റ് കൊടുമുടിയിലെത്തിയ ആദ്യ വനിതയുമാണ് സഫ്രീന ലത്തീഫ്. ഒരു മാസത്തോളം നീണ്ട കഠിനപരിശ്രമത്തിനൊടുവിലാണ് നേട്ടം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)