
പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് വേങ്ങൂർ പച്ചീരിപാറയിൽ താമസിക്കുന്ന ആക്കാട്ട് അബ്ദുൽ നാസർ (55) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പിതാവ്: പരേതനായ ആക്കാട്ട് ഏനി, മാതാവ് : ആമിന. ഭാര്യ: ഫാത്തിമത്ത് സമീറ കൈപ്പള്ളി.
മക്കൾ: നസ്റീന , തസ്ലീന. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)