
യുഎഇയിലെ ഇന്ത്യൻ പ്രവാസി ജനസംഖ്യ ഇരട്ടിയായി; പകുതിയിലധികം പേരും താമസിക്കുന്നത് ഇവിടെ
യുഎഇയിലെ ഇന്ത്യൻ പ്രവാസി ജനസംഖ്യ 4.36 ദശലക്ഷമായി വർധിച്ചതായി കണക്കുകള്‍. ഒരു ദശാബ്ദത്തിനുള്ളിൽ ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയതെന്ന് ദുബായിലെ ഒരു ഉന്നത ഇന്ത്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. ദുബായിൽ ഇന്ത്യാ ടുഡേ ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്തോ – യുഎഇ കോൺക്ലേവിൽ സംസാരിച്ച ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവന്‍ പറഞ്ഞു. ഒരു ദശാബ്ദം മുന്‍പുള്ള ഡാറ്റയുമായി നിലവിലെ സംഖ്യകളെ താരതമ്യം ചെയ്തുകൊണ്ട്, നാടകീയമായ ജനസംഖ്യാപരമായ മാറ്റം ശിവൻ എടുത്തുകാണിച്ചു. “ഒരു ദശാബ്ദം മുന്‍പ്, ഇന്ത്യൻ പ്രവാസികളുടെ എണ്ണം 2.2 ദശലക്ഷമായിരുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ ഇരട്ടിയായി. ഇന്ന് നമ്മള്‍ 4.36 ദശലക്ഷമാണ്, ചില ഡാറ്റകൾ പ്രകാരം 2000 ത്തിന്‍റെ തുടക്കത്തിൽ യുഎഇ ജനസംഖ്യ 4.5 ദശലക്ഷമായി. 20 വർഷം മുന്‍പുള്ള യുഎഇയുടെ മൊത്തം ജനസംഖ്യയ്ക്ക് തുല്യമായി നമ്മൾ മാറിയിരിക്കുന്നു.” അതേസമയം, പ്രവാസി സമൂഹത്തിന്റെ പകുതിയിലധികവും ദുബായിലാണ് താമസിക്കുന്നതെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ അഭിപ്രായപ്പെട്ടു. “ഇന്ത്യ-യുഎഇ ബന്ധം ചരിത്രപരമായി ആരംഭിച്ചത് ദുബായിലാണ്. ഇന്ന്, ഇവിടെ 4.3 ദശലക്ഷത്തിലധികം ഇന്ത്യൻ സമൂഹമുണ്ട്, അതിൽ പകുതിയിലധികവും ദുബായിലാണ്.”യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)