
പത്ത്, പന്ത്രണ്ട് ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ നൂറു ശതമാനം വിജയം സ്വന്തമാക്കി ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ
2024–25 അധ്യയന വർഷത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ മികച്ച വിജയം നേടി. ബിർള പബ്ലിക് സ്‌കൂളിലെയും ഐഡിയൽ ഇന്ത്യൻ സ്‌കൂളിലെയും വിദ്യാർത്ഥികൾ 10, 12 ക്ലാസുകളിലെ പരീക്ഷകളിലാണ് ശ്രദ്ധേയമായ വിജയം നേടിയത്.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ബിർള പബ്ലിക് സ്കൂൾ (ബിപിഎസ്) 100% വിജയം ആഘോഷിച്ചു. ഈ വർഷം 567 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. 98.8% സ്കോറുമായി എയ്ഞ്ചൽ സാബുവും ഫിസ സൽമയും സ്‌കൂളിൽ ഒന്നാമതെത്തി, 98.6% എന്ന സ്കോറുമായി ഉനൈസ് അനസ് രണ്ടാമതും 98.4% എന്ന സ്കോറുമായി ഹുസ്ന റൈഹാന ഹാഷിം മൂന്നാം സ്ഥാനവും നേടി. വിവിധ വിഷയങ്ങളിലായി 74 പെർഫെക്റ്റ് സ്കോറുകൾ (സെന്റംസ്) സ്‌കൂൾ രേഖപ്പെടുത്തി. മൊത്തത്തിൽ, 44% വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ സ്കോർ ചെയ്തു, 91% പേർ 75 ശതമാനത്തിൽ കൂടുതൽ സ്‌കോർ നേടി.
ചെയർപേഴ്‌സൺ മരിയ പകലോമറ്റം, വൈസ് ചെയർമാൻ ഡോ. മോഹൻ തോമസ്, ബോർഡ് അംഗങ്ങൾ, പ്രിൻസിപ്പൽ, ജീവനക്കാർ, രക്ഷിതാക്കൾ എന്നിങ്ങനെ നിരവധി പേര് വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് അഭിനന്ദനം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)