
ഖത്തര്‍ അമീറിന്റേത് ‘നല്ല വീടെ’ന്ന് ഡൊണാള്‍ഡ് ട്രംപ്; കൊട്ടാരം സന്ദര്‍ശിക്കുന്ന വീഡിയോ പുറത്ത്
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ കൊട്ടാരം കണ്ട് നല്ല വീടെന്ന് അഭിപ്രായപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗള്‍ഫ് പര്യടനത്തിനായി സൗദിയിലെത്തിയതാണ് ട്രംപ്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ കൊട്ടാരം സന്ദര്‍ശിക്കവെ ‘നൈസ് ഹൗസ്’ എന്ന് ട്രംപ് അഭിപ്രായപ്പെടുന്ന വീഡിയോ പുറത്തുവന്നു. ട്രംപിന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസറായ മാര്‍ഗോ മാര്‍ട്ടിന്‍ ആണ് വീഡിയോ എക്‌സിലൂടെ പുറത്തുവിട്ടത്.
നല്ല വീട്, ഖത്തര്‍ അമീറിന്റെ അല്‍ വജ്ബാ കൊട്ടാരം സന്ദര്‍ശിക്കവേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു, മാര്‍ഗോ മാര്‍ട്ടിന്‍ എക്‌സില്‍ കുറിച്ചു. കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവെച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയോടൊപ്പം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊട്ടാരത്തിലൂടെ നടക്കുന്നത് 13 സെക്കന്റുള്ള വീഡിയോയില്‍ കാണാം.
ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ഖത്തര്‍ എയര്‍വേയ്സും യുഎസ് വിമാനനിര്‍മാണക്കമ്പനിയായ ബോയിങ്ങും 20,000 കോടി ഡോളറിന്റെ (19.11 ലക്ഷം കോടിയോളം രൂപ) കരാറില്‍ ഒപ്പിട്ടിരുന്നു. ബോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സാന്നിധ്യത്തില്‍ ദോഹയില്‍നടന്ന ചടങ്ങില്‍ ട്രംപാണ് പ്രഖ്യാപിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)