
ദ്വിദിന സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി; യുഎഇയിൽ വൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു
ദ്വിദിന സന്ദർശനത്തിന് ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മടങ്ങി. ട്രംപിന് യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഊഷ്മളമായ യാത്രയയപ്പ് നൽകി. സൗദി, ഖത്തർ, യുഎഇ എന്നീ മൂന്ന് ഗൾഫ് രാജ്യങ്ങളിലൂടെയുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ (വ്യാഴം) ആണ് ട്രംപ് അബുദാബിയിലെത്തിയത്.യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ യുഎസ് പ്രസിഡന്റാണ് ട്രംപ്. അബുദാബിയിലെ ഷെയ്‌ഖ് സായിദ് ഗ്രാൻഡ് പള്ളി സന്ദർശിച്ച ട്രംപ് പിന്നീട് ഖസർ അൽ വഥനിൽ ഷെയ്‌ഖ് മുഹമ്മദ് ഒരുക്കിയ ഔദ്യോഗിക സ്വീകരണത്തിൽ പങ്കെടുത്തു. സന്ദർശനത്തിന്റെ ഭാഗമായി അടുത്ത പത്ത് വർഷത്തിനുള്ളിൽ യുഎസിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കുമെന്ന വൻ പദ്ധതി യുഎഇ പ്രഖ്യാപിച്ചു.ട്രംപിന്റെ നേതൃത്വത്തിൽ മധ്യപൂർവ ദേശത്ത് നിന്ന് 4 ട്രില്യൻ ഡോളർ വരെ നിക്ഷേപം യുഎസിന് ലഭിക്കും. ഇരുരാജ്യങ്ങളുടെയും സാമ്പത്തികം അടക്കം വിവിധ മേഖലകളിൽ സഹകരണത്തിന് പുതിയ വാതിലുകൾ തുറക്കുന്ന സന്ദർശനമാണിതെന്ന് അധികൃതർ വിശേഷിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)