
ഖത്തറിലെ പള്ളികളില്‍ ഇനിമുതല്‍ ഹജ്ജ് വിധികളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും
ദോഹ: ഖത്തറിലെ വിവിധ പള്ളികളില്‍ ഹജ്ജിന്റെ വിധികളെക്കുറിച്ചുള്ള പ്രഭാഷണ പരമ്പര ആരംഭിക്കുന്നതായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ദഅ്വാ, മത മാര്‍ഗ്ഗനിര്‍ദ്ദേശ വകുപ്പ് പ്രഖ്യാപിച്ചു. വെകുന്നേരത്തെ (ഇഷാ) പ്രാര്‍ത്ഥനയ്ക്ക് ശേഷം ാജ്യത്തുടനീളമുള്ള വിവിധ പള്ളികളില്‍ പ്രഭാഷണം നടക്കും. ആദ്യ പ്രഭാഷണം മെയ് 17 ശനിയാഴ്ച ഉം ലാല്‍ മുഹമ്മദിലെ ഷെയ്ഖ് അബ്ദുല്‍ അസീസിലും ഷെയ്ഖ നൂറ പള്ളിയിലും ( MS 333) നടക്കും. മന്താലയത്തിലെ മതപ്രഭാഷകനായ ഷെയ്ഖ് അബ്ദുല്ല അല്‍-അബാദ് നേതൃത്വം നല്‍കും. രണ്ടാമത്തെ പ്രഭാഷണം മെയ് 18, ഞായറാഴ്ച അല്‍ ഖോറിലെ അബ്ദുള്‍ ലത്തീഫ് മുഹമ്മദ് അല്‍-മുസ്‌നദ് പള്ളിയില്‍ (MS 1181) ഷെയ്ഖ് യൂനിസ് അല്‍-ഷാദിലി നടത്തും. മൂന്നാമത്തെയും നാലാമത്തെയും പ്രഭാഷണങ്ങള്‍ മെയ് 19 തിങ്കളാഴ്ച നടക്കും. ഡോ. സുല്‍ത്താന്‍ അല്‍-ഹാഷെമിയുടെ നേതൃത്വത്തില്‍ അല്‍ ലഖ്‌തൈഫിയയിലെ മൗറ ബിന്‍ത് അലി ബിന്‍ത് സൗദ് അല്‍ താനി പള്ളിയിലും (MS 221), ഡോ. തുര്‍ക്കി ഉബൈദ് അല്‍-മര്‍റിയുടെ നേതൃത്വത്തില്‍ അല്‍ അസീസിയയിലെ ഹെസ്സ ബിന്‍ത് സുല്‍ത്താന്‍ അല്‍-സുവൈദി പള്ളിയിലും (MS 1000), ഒരേസമയം നടക്കും.
അഞ്ചാമത്തെ പ്രഭാഷണം മെയ് 20 ചൊവ്വാഴ്ച അല്‍ ഷീഹാനിയയിലെ മസ്ജിദ് MS 1413 ല്‍ ഡോ. ഹമദ് സാലിഹ് അല്‍-ഖംറ അവതരിപ്പിക്കും. ആറാമത്തെ പ്രഭാഷണം മെയ് 21 ബുധനാഴ്ച അല്‍ വക്രയിലെ ഖാന്‍ബാര്‍ അല്‍-അന്‍സാരി മസ്ജിദില്‍ (MS 1209) ഷെയ്ഖ് അബ്ദുല്ല മുഹമ്മദ് അല്‍-നുഅമ നിര്‍വഹിക്കും. മെയ് 22 വ്യാഴാഴ്ച, ഏഴാമത്തെയും എട്ടാമത്തെയും പ്രഭാഷണങ്ങള്‍ നടക്കും. ന്യൂ അല്‍ റയ്യാനിലെ മസ്ജിദ് എം.എസ്. 113-ല്‍, ഡോ. മുഹമ്മദ് മഹ്‌മൂദ് അല്‍-മഹ്‌മൂദും അല്‍ മാമൂറയിലെ സാദ് ബിന്‍ മാജിദ് അല്‍ സാദ് മസ്ജിദില്‍ (MS 46) ഡോ. നവാഫ് അല്‍-ഒതൈബിയും നേതൃത്വം നല്‍കും.
പ്രഭാഷണങ്ങള്‍ നടക്കുന്ന എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായി പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)